പോലീസിന് നേരെ അക്രമം; സ്വയംരക്ഷാർഥം കൊലക്കേസ് പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി

ബെംഗളൂരു: ചാമരാജ്‌നഗറിലെ കൊല്ലേഗലിൽ പോലീസിനെ അക്രമിച്ച കൊലക്കേസ് പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി.

കരിഗട്ട താലൂക്കിലെ പ്രമോദിനു നേരെയാണ് പോലീസ് വെടിയുതിർത്തത്. കഴിഞ്ഞയാഴ്ച പലഹള്ളി വില്ലേജിൽ നടന്ന ഒരു കൊലക്കേസിൽ പ്രതിയാണ് പ്രമോദ്.

ഇയാളെ ബുധനാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പോലീസിനുനേരെ കത്തി വീശി അക്രമിക്കുകയിരുന്നു.

  സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടം: പവന് 10,200 രൂപ വർധിച്ചു

അക്രമത്തിൽ കോൺസ്റ്റബിൾ ശരത്തിന് കുത്തേറ്റു. തുടർന്ന് പോലീസ് പ്രമോദിന്റെ രണ്ടു കാലിന്റെയും മുട്ടിന് താഴെ വെടിവെക്കുകയായിരുന്നു.

പോലീസ് സ്വയംരക്ഷാർഥമാണ് വെടിവെച്ചതെന്ന് എസ്.പി. മല്ലികാർജുന ബലദാനി അറിയിച്ചു.

പരിക്കേറ്റ ശരത്തിനെ ചാമരാജ്‌നഗർ ടൗൺ ആശുപത്രിയിലും പ്രമോദിനെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts