നിർബന്ധിച്ച് ബീഫ് തീറ്റിച്ചു, കർണാടകയിൽ സംഘർഷം

ബെംഗളൂരു: ദളിത് യുവാവിനെ നിർബന്ധപൂർവ്വം മതം മാറ്റി സുന്നത്ത് ബീഫ് തീറ്റ സംഭവത്തിൽ കർണാടകയിൽ സംഘർഷം . ശ്രീധർ ഗംഗാധർ എന്ന 26 വയസ്സുകാരനാണ് കൊടും ക്രൂരതയ്‌ക്ക് ഇരയായത്.

ഇയാളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് മണ്ഡ്യയിൽ ഹിന്ദു സംഘടനകൾ ഇസ്ലാമിക മതപഠന കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്ന് സംഘർഷമുണ്ടായി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക പോലീസ് അറിയിച്ചു.

മതം മാറ്റിയവർ തന്റെ പേര് മുഹമ്മദ് സൽമാൻ എന്നാക്കി മാറ്റിയതായും ഗംഗാധർ പരാതിയിൽ പറയുന്നു. മാണ്ഡ്യ സ്വദേശിയായ അതാവുർ റഹ്മാൻ, ബാണശങ്കരി പള്ളിയിലെ ഉസ്താദ് അസീസ് എന്നിവർക്കെതിരെയാണ് പരാതി. മെയ് മാസം മുതൽ പ്രതികൾ മതപരിവർത്തനത്തിന്റെ ഭാഗമായി തന്നെ നിർബ്ബന്ധിച്ച്‌ പള്ളിയിൽ പോയിരുന്നതായി പരാതിയിൽ പറയുന്നു.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

മതം മാറ്റിയതിനെ തുടർന്ന് പ്രതികൾ ഗംഗാധരനെ ബംഗലൂരുവിലെ നിരവധി പള്ളികളിൽ പോയി. പിന്നീട് നിർബന്ധപൂർവ്വം സുന്നത്ത് ചെയ്ത് ബീഫ് തീറ്റിച്ചു. എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചതായും ഗംഗാധരൻ പറഞ്ഞു.

തിരുപ്പതിയിലെ പള്ളിയിൽ എത്തിച്ച് ഖുറാൻ പഠിപ്പിച്ചു. ഇസ്ലാമിക രീതിയിൽ നിസ്കരിക്കാൻ പഠിപ്പിച്ചു. തുടർന്ന് മൂന്ന് ഹിന്ദുക്കളെയെങ്കിലും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ നിർദ്ദേശം നൽകി. അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ എന്ന പേരിൽ തോക്കും നൽകി.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

ശ്രീധർ ഗംഗാധരന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. രാഷ്‌ട്രീയ ബന്ധം പരിശോധിക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts