ബെംഗളൂരു : വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങളും നോട്ട്ബുക്കുകളും മറ്റ് സ്റ്റേഷനറി സാധനങ്ങളും സ്‌കൂളിൽ നിന്നോ നിർദ്ദിഷ്ട വെണ്ടർമാരിൽ നിന്നോ വാങ്ങാതെ ഓപ്പൺ മാർക്കറ്റിൽ നിന്ന് വാങ്ങാൻ അനുവദിക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ( സിബിഎസ്ഇ ) ബെംഗളൂരുവിലെ ഒരു സ്‌കൂളിന് നിർദേശം നൽകി. ഒരൊറ്റ വെണ്ടറിൽ നിന്ന് പുസ്തകങ്ങളും യൂണിഫോമുകളും വാങ്ങാൻ മാതാപിതാക്കളെ നിർബന്ധിക്കുന്നതിനാൽ യൂറോ സ്കൂൾ, ചിമ്മിനി ഹിൽസിനെതിരെ ഒരു കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് ഈ നിർദ്ദേശം.
സെപ്തംബർ 16 ലെ നിർദ്ദേശത്തിൽ സിബിഎസ്ഇ സ്കൂളിനോട് അതിന്റെ വെബ്സൈറ്റിൽ ഒരു കംപ്ലയിൻസ് റിപ്പോർട്ട് അപ്ഡേറ്റ് ചെയ്യാനും നടപടി സ്വീകരിച്ച റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന വർഷങ്ങളിൽ ആകർഷകവും സമ്പുഷ്ടവുമായ പഠന ഉള്ളടക്കം നൽകുന്നതിനായി ഗ്രേഡ് 5 വരെയുള്ള വിദ്യാർത്ഥികൾക്കായി ഞങ്ങൾ ഞങ്ങളുടെ സ്വന്തം പുസ്തകങ്ങൾ വികസിപ്പിക്കുകയും ലഭ്യമാക്കുകയും ചെയ്യുന്നുണ്ടെന്നാണ് യൂറോ സ്‌കൂളിന്റെ വക്താവ് പറഞ്ഞത്.
ഗ്രേഡ് 6 മുതൽ, ഞങ്ങൾ CBSE ബോർഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും, മാതാപിതാക്കൾക്ക് അവ സൗജന്യമായതുകൊണ്ടു തന്നെ അവർക്ക് ഇഷ്ടമുള്ള പുസ്തക ദാതാക്കളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാൻ കഴിയും. ഞങ്ങൾ അവ സ്‌കൂളിൽ ലഭ്യമാക്കുന്നുണ്ടെന്നും എന്നിരുന്നാലും, രക്ഷിതാക്കൾക്ക് മറ്റേതെങ്കിലും ഉറവിടത്തിൽ നിന്ന് ഇവ വാങ്ങാൻ സ്വാതന്ത്ര്യമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വെണ്ടറിൽ നിന്ന് സ്റ്റേഷനറി സാധനങ്ങൾ വാങ്ങാൻ സ്‌കൂളുകൾ രക്ഷിതാക്കളെ നിർബന്ധിക്കരുതെന്ന് വ്യക്തമായി പരാമർശിക്കുന്ന സിബിഎസ്ഇ നിയമങ്ങൾ പല ബെംഗളൂരു സ്‌കൂളുകളും പരസ്യമായി ലംഘിക്കുന്നതായും പരാതികൾ ഉയരുന്നുണ്ട്.