വിഗ്രഹം മോഷ്ടിച്ച കേസിൽ നാലു മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരുവിലെ കുടകില്‍ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസില്‍ നാല് മലയാളികളെ പോലീസ് അറസ്റ്റുചെയ്തു. വീരാജ്പേട്ട് താലൂക്കിലെ നാപൊക്ലുവിലെ ബല്ലമാവട്ടി ഗ്രാമത്തിലുള്ള ക്ഷേത്രത്തിലെ വിഗ്രഹമാണ് ഇവർ മോഷ്ടിച്ചത്. കാസര്‍കോട് പോവല്‍ മുളിയല്‍ സ്വദേശി മുഹമ്മദ് ഫിറോസ്, തെക്കില്‍ സ്വദേശി അബ്ദുള്ള സാഹിദ് സുല്‍ത്താന്‍ , തളങ്കര സ്വദേശികളായ തഹ്സീന്‍ , ഷാനവാസ് എന്നിവരാണ് പോലീസ് പിടിയിലായത്. സുബ്ബയ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ 4.5 കിലോഗ്രാം വരുന്ന ചാമുണ്ഡേശ്വരിദേവിയുടെ പഞ്ചലോഹവിഗ്രഹം കഴിഞ്ഞ മാര്‍ച്ചിലാണ് പ്രതികള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എം.എ. അയ്യപ്പയുടെ നിര്‍ദ്ദേശ…

Read More

ഗംഗാഷെട്ടി തടാകത്തിന്റെ ബഫർ സോണിൽ ബിബിഎംപി കെട്ടിടം നിർമിക്കുന്നു; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്ത്

ബെംഗളൂരു: കെആർ പുരത്തെ ഗംഗാഷെട്ടി തടാകത്തിന് സമീപം ബഫർ സോൺ ചട്ടങ്ങൾ ലംഘിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) കെട്ടിടം (സമുദായ ഭവൻ) നിർമ്മിച്ചെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു. നാല് കോടി രൂപ ചെലവിൽ തടാകം നവീകരിക്കുമെന്ന് ബിബിഎംപി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഈ നിർമാണത്തിലൂടെ ബിബിഎംപി തന്നെ ബഫർ സോൺ ചട്ടങ്ങൾ ലംഘിക്കുകയാണെന്ന് തടാക പ്രവർത്തകൻ ബാലാജി രഘോത്തം പറഞ്ഞു. കായലിലെ എല്ലാ കൈയേറ്റങ്ങളും നീക്കം ചെയ്യണമെന്ന് കോടതി പറഞ്ഞപ്പോൾ ഇവിടെ കോടതി വിധി നടപ്പാക്കേണ്ട ബിബിഎംപിയാണ് കെട്ടിടം പണിയുന്നത്. 2013…

Read More

കത്തികരിഞ്ഞ നിലയിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ബൈൻദൂരിലെ ഹെനുബെരുവിന് സമീപം കത്തിനശിച്ച നിലയിൽ കാറും പിൻസീറ്റിൽ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ ഒരു മൃതദേഹം പോലീസ് കണ്ടെത്തി. മൃതദേഹം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറുടെ സീറ്റിന് പിന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇനിയും ഒരു നിഗമനത്തിൽ എത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സാമ്പിളുകൾ ശേഖരിക്കാൻ വിദഗ്ധർ സ്ഥലത്ത്  എത്തിയിട്ടുണ്ട് . ഈ ദിവസങ്ങളിൽ ഇതേ റൂട്ടിൽ ആരൊക്കെ യാത്ര ചെയ്തിട്ടുണ്ടാകും എന്നറിയാൻ ബൈന്ദൂർ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

Read More

കർണാടകയിലെ നയാഗ്ര, വൈറലായി മനോഹര വെള്ളച്ചാട്ട ദൃശ്യങ്ങൾ

ബെംഗളൂരു: മണ്‍സൂണ്‍ കാലത്താണ് വെള്ളച്ചാട്ടങ്ങള്‍ പൊതുവേ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇപ്പോള്‍ കർണാടകയിലെ അത്തര​ത്തിലൊരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. കര്‍ണാടകയിലെ ജോഗ് വെള്ളച്ചാട്ടത്തിന്റെ മഴക്കാല ദൃശ്യമാണ് നവമാധ്യമങ്ങളില്‍ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇത് നയാ​ഗ്ര വെള്ളച്ചാട്ടമല്ല, കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ജോഗ വെള്ളച്ചാട്ടമാണെന്ന കമന്റുമായി നിരവധി ആളുകൾ ഈ ചിത്രം ഷെയർ ചെയ്യുന്നുണ്ട്.

Read More

നിരോധനത്തിന് ശേഷം 2,000 കിലോ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പിടിച്ചെടുത്ത് ബിബിഎംപി

ബെംഗളൂരു: ജൂലൈ 1 മുതൽ, ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) എട്ട് സോണുകളിലായി 1,926.8 കിലോഗ്രാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പിടിച്ചെടുത്തു, കൂടാതെ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് 1,319 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേ കാലയളവിൽ 8,36,300 രൂപ പിഴ ഈടാക്കിയതായി പൗരസമിതി ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 15 ദിവസം മുമ്പാണ് നായണ്ടഹള്ളിയിലെ യുണിക് പ്ലാസ്‌റ്റ് നിർമാണ യൂണിറ്റ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കുന്നതിനിടെ പിടികൂടിയതെന്ന് ബിബിഎംപി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇന്ന് (ജൂലൈ 13) ഞങ്ങൾ പരിശോധിച്ചപ്പോൾ, അവർ നിരോധിത പ്ലാസ്റ്റിക്ക്…

Read More

വീട്ടിൽ  മയിലുകളെ വളർത്തി , യുവാവ് അറസ്റ്റിൽ

ബെംഗളൂരു : വീട്ടിൽ മയിലുകളെ വളർത്തിയതിന്റെ പേരിൽ യുവാവ് അറസ്റ്റിൽ. പ്രായപൂർത്തിയായ മയിലിനെ ഇയാളുടെ വസതിയിൽ നിന്ന് പോലീസ് പിടികൂടി. കർണാടകയിലെ കാമേഗൗഡനഹള്ളി ഗ്രാമത്തിലെ വസതിയിൽ മയിലുകളെ വളർത്തിയ മഞ്ജു നായകനെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. വന്യജീവി നിയമം 1972 പ്രകാരം മയിൽ സംരക്ഷണ വിഭാഗത്തിൽപ്പെടുന്നവയാണ്. കർണാടക വനം വകുപ്പിന്റെ മൊബൈൽ വിജിലൻസ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. പരിശോധനയ്ക്കിടെ ഇയാളുടെ വസതിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത ഒരു മയിലിനെയും പിടികൂടി. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത ശേഷം മഞ്ജു നായികയെ ജുഡീഷ്യൽ കസ്റ്റഡിയിൽ…

Read More

കേരളത്തിൽ കുരങ്ങുപനിയെന്ന് സംശയം! പരിശോധനാ ഫലം വൈകിട്ടോടെ എന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കുരങ്ങുപനിയെന്ന് സംശയം. നാല് ദിവസം മുൻപ് യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയ ഒരു ആൾക്കാണ് കുരങ്ങുപനി ബാധ സംശയിക്കുന്നത്. ഇയാളിൽ നിന്ന് ശേഖരിച്ച സാംപിൾ പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യം സ്ഥരീകരിക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് കുരങ്ങുപനി ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് കുരങ്ങുപനിയുടെ പ്രധാനം ലക്ഷണം. നിലവിൽ വിദേശത്ത് നിന്നും വന്നയാൾക്ക് ഈ ലക്ഷണങ്ങളുണ്ട്. ഇയാൾക്ക് കൂടുതൽ ആളുകളുമായി…

Read More

മഴ ലഭിക്കാനായി മൃതദേഹങ്ങൾക്ക് വെള്ളം നൽകി കർണാടകയിലെ ഒരു ഗ്രാമം

ബെംഗളൂരു: സംസ്ഥാനമാകെ മഴയും മഴ ദുരിതം അനുഭവപ്പെട്ടപ്പോഴും കർണാടകയിലെ ഒരു ഗ്രാമത്തിൽ മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ മൃതദേഹങ്ങൾക്ക് വെള്ളം നൽകി പൂജ നടത്തുകയായിരുന്നു ഒരു കൂട്ടം ജനങ്ങൾ. കർണാടകയിലെ വിജയപുര ജില്ലയിലെ കലാകേരി ഗ്രാമത്തിലാണ് വിചിത്രമായ ഈ ആചാരം നടന്നത്. വരൾച്ചയുടെ കാരണമന്വേഷിച്ച ഗ്രാമീണർ പൂജാരിയുടെ നിർദ്ദേശപ്രകാരമാണ് ശ്മശാനത്തിലെ കുഴിമാടങ്ങൾ തുറന്ന് പൂജ നടത്തിയത്. അടുത്ത നാളുകളിൽ മരണപ്പെട്ട 25 ഗ്രാമീണരുടെ മൃതദേഹങ്ങൾ കണ്ടെത്തി അവർക്ക് വെള്ളം നൽകി പ്രാർത്ഥനകൾ അർപ്പിച്ചു. പൂജ കഴിഞ്ഞ ഉടനെ യാദൃശ്ചികമായി മഴ പെയ്തത് ഈ ആചാരത്തിലുള്ള ഗ്രാമവാസികളുടെ വിശ്വാസം…

Read More

ഇനി ഉപ്പില്ലാത്ത ഭക്ഷണം കഴിക്കാം, ഉപ്പ് ആയുർദൈർഘ്യം കുറയ്ക്കുമെന്ന് റിപ്പോർട്ട്‌ 

ബ്രിട്ടൺ :ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ?എന്നാൽ ഇനി ചിന്തിക്കേണ്ടി വരും. അത്തരത്തിലുള്ള പഠന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ദിനംപ്രതിയുള്ള ഉപ്പിന്റെ ഉപയോഗം ആയുർദൈർഘ്യം കുറയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. യു.കെ ബയോബാങ്കിന്റെ ഒമ്പത് വർഷത്തെ പഠനത്തിലാണ് ഉപ്പും ആയുർദൈർഘ്യവും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിഞ്ഞത്. ബ്രിട്ടണിൽ 500,000 പേരിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു വിശകലനത്തിലെത്തിച്ചേർന്നത്. ഉപ്പിന്റെ അമിതോപയോഗം മൂലം പുരുഷന്റെ ശരാശരി ആയുർദൈർഘ്യത്തിൽ നിന്ന് രണ്ട് വർഷവും സ്ത്രീയുടേത് ഒന്നര വർഷവുമായി ചുരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതായത് ശരാശരി ആയുർദൈർഘ്യം 50 വയസായി കുറയും.…

Read More

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ സമയപരിധി നാളെ വരെ;നിര്‍ണായക നീക്കങ്ങളുമായി പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിനുള്ള സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ചും മുൻ ഡിജിപി ആ‍ർ ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നും ഹർജിയിൽ പറയുന്നു. അന്വേഷണ സംഘത്തിന് മെമ്മറി കാർഡിന്‍റെ ഫൊറൻസിക് പരിശോധനാ ഫലം ഇന്നലെ കിട്ടിയിരുന്നു. 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതൽ 12: 54 വരെയുളള സമയത്താണ്…

Read More
Click Here to Follow Us