ഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപദി മുർമുവിനെ തെരഞ്ഞെടുത്തു. 20 പേരുകൾ ചർച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്. 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു ദ്രൗപതി മുർമു. Millions of people, especially those who have experienced poverty and faced hardships, derive great strength from the life of Smt. Droupadi Murmu Ji. Her understanding of policy matters and compassionate nature…
Read MoreMonth: June 2022
ബൈക്ക് അപകടത്തിൽ മലയാളി മരിച്ചു
ബെംഗളൂരു: പീനിയ എൻടിഎഫ് സർക്കിളിനടുത്തുണ്ടായ ബൈക്ക് അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് കുയ്യാലിൽ പുരുഷോത്തമൻ നായരുടെ മകൻ ഷിജു എം ടി ആണ് മരിച്ചത്. 46 വയസായിരുന്നു. ബെംഗളൂരു ബാറ്റ് ഇൻഡസ്ട്രീസിൽ ജീവനക്കാരൻ ആയിരുന്നു. സഹപ്രവർത്തകനായ പ്രശാന്തിനൊപ്പം ബൈക്ക് പോകവേയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്കിനു മുകളിൽ ലോറി കയറി ഇറങ്ങുകയായിരുന്നു. ഷിജു അപകടസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ യശ്വന്തപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreനാഗചൈതന്യ പ്രണയത്തിലോ, വാർത്തയിൽ ഇടം നേടി ശോഭിത ധൂലിപാലയും നാഗചൈതന്യയും
മോഡലും നടിയുമായ ശോഭിത ധൂലിപാലയുമായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി നാഗ ചൈതന്യ ഡേറ്റിംഗിൽ ആണെന്ന് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പുറത്ത്. വന്‍ വിജയമായ മേജര്‍ ചിത്രത്തിലെ നടിയായ ശോഭിത ധൂലിപാലയുമായി അടുത്തിടെയാണ് നാഗ ചൈതന്യ പരിചയപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ നടി സാമന്ത റൂത്ത് പ്രഭുവിനെ നാഗ ചൈതന്യ വിവാഹം കഴിച്ചിരുന്നു. 2017ല്‍ ഇരുവരും വിവാഹിതരായെങ്കിലും 2021ല്‍ വിവാഹമോചനം നേടി. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ നാഗ ചൈതന്യയുടെ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീട്ടില്‍ നാഗ ചൈതന്യയും ശോഭിതയും അടുത്തിടെ കണ്ടുമുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍…
Read Moreശ്രീരാമ സേനയുടെ ആക്രമണത്തിൽ പോലീസുകാർക്ക് പരിക്കേറ്റു
ബെംഗളൂരു: ഹിന്ദുത്വ സംഘടനയായ ശ്രീ രാമ സേന നേതാക്കളുടെ ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. ആക്രമണ കേസിലെ പ്രതികളെ തേടിയെത്തിയ പോലീസുകാര്‍ക്കെതിരെയാണ് ശ്രീ രാമ സേന നേതാക്കളുടെ ആക്രമണമുണ്ടായത് . ശ്രീ രാമ സേന ജില്ലാ പ്രസിഡന്റ് കിരണ്‍, അംഗങ്ങളായ രക്ഷിത്, ദുര്‍ഗേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസുകാരെ ആക്രമിച്ചത്. പരിക്കേറ്റ മംഗലാപുരം ഉര്‍വ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreനൂഡിൽസ് കഴിച്ച് 2 വയസുകാരന്റെ മരണം, അമ്മയുടെ മൊഴിയിൽ ദുരൂഹത
ചെന്നൈ : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നൂഡില്‍സ് കഴിച്ച രണ്ടുവയസുകാരന് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ ഒടിവുകളും മുറിവുകളും കണ്ടെത്തി. ഭക്ഷ്യവിഷബാധയാകാം മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള തലക്കുടി സ്വദേശികളായ ശേഖര്‍-മഹാലക്ഷ്മി ദമ്പതികളുടെ ഇളയ മകൻ സായ് തരുണ്‍ ആണ് മരണപ്പെട്ടത്. ശനിയാഴ്ച നൂഡില്‍സ് കഴിച്ചതിന് ശേഷം കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്നാണ് അമ്മ മൊഴി നൽകിയിരുന്നത്. ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. അമ്മയുടെ മൊഴിയില്‍ ദുരൂഹതയുള്ളതയാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. തലേദിവസം ഉണ്ടാക്കിയ നൂഡില്‍സ് കഴിച്ചതിന്…
Read Moreനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ കത്തുമായി ബന്ധപ്പെട്ടായിരുന്നു നടൻ സിദ്ദിഖിന്റെ ചോദ്യം ചെയ്യല്‍. പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ദിലീപിന് നല്‍കാനെന്ന പേരില്‍ നല്കിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിൽ നിന്നും മൊഴിയെടുത്തത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്കിയപ്പോള് പറഞ്ഞിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍. ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. പ്രോസിക്യൂഷന് സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തില്‍ കൂറുമാറിയിരുന്നു.…
Read Moreകോവിഡ് ക്ലസ്റ്ററായി മാറിയ ആർവി കോളേജ് ഹോസ്റ്റൽ സീൽ ചെയ്തു
ബെംഗളൂരു: രാജരാജേശ്വരി നഗറിലെ ശ്രീനിവാസനഗറിലുള്ള ആർവി കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് എഞ്ചിനീയറിംഗിന്റെ ഹോസ്റ്റൽ 13 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സീൽ ചെയ്തു. ഇതോടെ ബെംഗളൂരുവിലെ ക്ലസ്റ്ററുകളുടെ എണ്ണം 27 ആയി. നാലു വിദ്യാർഥികൾ ആർവി കോളജ് ഓഫ് ആർക്കിടെക്ചറിൽ നിന്നും ഒൻപതു പേർ ആർവി കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നുമാണ് ഉള്ളത്. എല്ലാവരും 18-നും 22-നും ഇടയിൽ പ്രായമുള്ളവരാണ്. മിക്ക വിദ്യാർത്ഥികളും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും ഹോം ഐസൊലേഷനിലാണെന്നും ബിബിഎംപി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ആഴ്ച കോളേജിൽ നടന്ന എക്സിബിഷനിൽ മറ്റ്…
Read Moreമോദിയുടെ ബ്രേക്ക് ഫാസ്റ്റ് മെനുവിൽ മൈസൂർ പാക്കും മൈസൂർ മസാലദോശയും
ബെംഗളൂരു: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കര്‍ണാടകയിൽ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാത ഭക്ഷണം കഴിച്ചത് മൈസൂരിലെ രാജകുടുംബാംഗങ്ങള്‍ക്കൊപ്പം. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് അംബാ വിലാസ് കൊട്ടാരം വളപ്പില്‍ യോഗ ദിനാചരണത്തിന് നേതൃത്വം നല്കിയ പ്രധാനമന്ത്രി ദസറ എക്സിബിഷന് ഗ്രൗണ്ടില്‍ ഇന്നൊവേറ്റീവ് ഡിജിറ്റല്‍ യോഗ എക്സിബിഷന് ഉദ്ഘാടനം ചെയ്ത ശേഷമാണ് പ്രഭാതഭക്ഷണത്തിനായി കൊട്ടാരത്തിലെത്തിയത്. രാജകുടുംബത്തിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു ഇത്. മൈസൂരു രാജകുടുംബത്തിലെ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാദിയാരും രാജ്മാതാ പ്രമോദ ദേവി വാദിയരും യോഗ ദിന പരിപാടിയില്‍ മോദിക്കൊപ്പം വേദി പങ്കിട്ടിരുന്നു. പ്രഭാതഭക്ഷണത്തിന്…
Read Moreവിക്രത്തിന്റെ ഒടിടി റിലീസ് ഉടൻ, ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ
കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രം വിക്രമിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നേടിയിരുന്നു. ചിത്രം ഉടൻ ഒടിടി യിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. 100 കോടി രൂപയ്ക്കാണ് ഹോട്ട്സ്റ്റാർ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത്. ചിത്രം ജൂലൈ 8 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 3 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വിക്രം. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ തീയേറ്ററുകളിൽ വളരെ മികച്ച അഭിപ്രായം തന്നെ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ചക്കുള്ളിൽ…
Read Moreഅനധികൃത ബാനറുകൾ ബെംഗളൂരുവിൽ നിന്ന് ഒഴിവാക്കി ബിബിഎംപി
ബെംഗളൂരു: നഗരത്തിലും പരിസരത്തുമായി സ്ഥാപിച്ച അനധികൃത ബാനറുകൾ ബിബിഎംപി അധികൃതർ ഞായറാഴ്ച രാത്രി നീക്കം ചെയ്തു. ജിപിഎസ് ക്യാമറകൾ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ അനധികൃത ബാനറുകൾ വച്ചിരിക്കുന്നത് കണ്ടെത്തിയത്. എട്ട് സോണുകളിലെ ജോയിന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ 200 പേരടങ്ങുന്ന സംഘം സ്പെഷ്യൽ ഡ്രൈവ് നടത്തി 5000-ത്തിലധികം ബാനറുകൾ നീക്കം ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തിൽ റോഡുകളിൽ അനധികൃത ബാനറുകൾ സ്ഥാപിച്ചതായി നിരവധി പരാതികൾ ലഭിച്ചിരുന്നതായി ബിബിഎംപി (റവന്യൂ) സ്പെഷ്യൽ കമ്മീഷണർ ദീപക് ആർഎൽ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിക്ക് എതിർവശത്തുള്ള കനകദാസ സർക്കിൾ ഉൾപ്പെടെയുള്ള…
Read More