മോദിയുടെ ബ്രേക്ക്‌ ഫാസ്റ്റ് മെനുവിൽ മൈസൂർ പാക്കും മൈസൂർ മസാലദോശയും 

ബെംഗളൂരു: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്  കര്‍ണാടകയിൽ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാത ഭക്ഷണം കഴിച്ചത് മൈസൂരിലെ രാജകുടുംബാംഗങ്ങള്‍ക്കൊപ്പം. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച്‌ അംബാ വിലാസ് കൊട്ടാരം വളപ്പില്‍ യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി ദസറ എക്സിബിഷന്‍ ഗ്രൗണ്ടില്‍ ഇന്നൊവേറ്റീവ് ഡിജിറ്റല്‍ യോഗ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് പ്രഭാതഭക്ഷണത്തിനായി കൊട്ടാരത്തിലെത്തിയത്. രാജകുടുംബത്തിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു ഇത്. മൈസൂരു രാജകുടുംബത്തിലെ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാദിയാരും രാജ്മാതാ പ്രമോദ ദേവി വാദിയരും യോഗ ദിന പരിപാടിയില്‍ മോദിക്കൊപ്പം വേദി പങ്കിട്ടിരുന്നു. പ്രഭാതഭക്ഷണത്തിന്…

Read More