നാഗചൈതന്യ പ്രണയത്തിലോ, വാർത്തയിൽ ഇടം നേടി ശോഭിത ധൂലിപാലയും നാഗചൈതന്യയും

മോഡലും നടിയുമായ ശോഭിത ധൂലിപാലയുമായി കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി നാഗ ചൈതന്യ ഡേറ്റിംഗിൽ ആണെന്ന് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പുറത്ത്.

വന്‍ വിജയമായ മേജര്‍ ചിത്രത്തിലെ നടിയായ ശോഭിത ധൂലിപാലയുമായി അടുത്തിടെയാണ് നാഗ ചൈതന്യ പരിചയപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നേരത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ നടി സാമന്ത റൂത്ത് പ്രഭുവിനെ നാഗ ചൈതന്യ വിവാഹം കഴിച്ചിരുന്നു. 2017ല്‍ ഇരുവരും വിവാഹിതരായെങ്കിലും 2021ല്‍ വിവാഹമോചനം നേടി.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ നാഗ ചൈതന്യയുടെ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീട്ടില്‍ നാഗ ചൈതന്യയും ശോഭിതയും അടുത്തിടെ കണ്ടുമുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കുറച്ചുനേരം ചെലവഴിച്ച ശേഷം ഇരുവരും ഒരേ കാറില്‍ തിരിച്ചുപോയെന്നാണ് റിപ്പോര്‍ട്ട്.

‘മേജര്‍’ ന്റെ പ്രൊമോഷനുകള്‍ക്കിടയില്‍ ഇരുവരും ഒരു ഹോട്ടലില്‍ വച്ച്‌ ഒന്നിലധികം തവണ കണ്ടുമുട്ടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ തമ്മില്‍ ബന്ധത്തെക്കുറിച്ച്‌ ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും പുറത്തുവന്നില്ലെങ്കിലും ഗോസിപ്പ് വാര്‍ത്തകളെ ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ ഇതുവരെ നിഷേധിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
[masterslider id="10"]

Related posts