ബി.ബി.എം.പി ടൗൺപ്ലാനിങ് അസിസ്റ്റന്റ് ഡയറക്ടർ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ !

ബെംഗളൂരു: ബൃഹത് ബാംഗ്ലൂർ മഹാ നഗരപാലികയുടെ ടൗൺ പ്ലാനിംഗ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ദേവേന്ദ്രപ്പ ഒരു സ്വകാര്യസ്ഥാപനത്തിന്റെ കെട്ടിടത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് 20 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെ പിടിയിലായി.

അനുമതി നൽകുന്നതിനായി
40 ലക്ഷം രൂപയാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. അതിൽ 20 ലക്ഷം രൂപ നൽകുന്നതിനിടെ ആന്റി കറപ്ഷൻ ബ്യൂറോ അധികാരികളെ വിവരം അറിയിച്ചു.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്നും നിരവധി ഫയലുകളും ഉദ്യോഗസ്ഥരുടെ സീലുകളും പ്രധാനപ്പെട്ട പല രേഖകളും പിടിച്ചെടുത്തതായിട്ടാണ് അറിയുന്നത്.

ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 120 ലിറ്റർ വിദേശമദ്യവും നിരവധി വാഹനങ്ങളുടെ രേഖകളും അനവധി ബാങ്ക് ഡിപ്പോസിറ്റുകളും കണക്കിൽപ്പെടാത്ത സൂക്ഷിച്ചിരുന്ന പണവും പിടിച്ചെടുത്തിട്ടുണ്ട്.

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചതിന് എക്സൈസ് വകുപ്പ് പ്രത്യേകമായി കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts