അനധികൃത ബാനറുകൾ ബെംഗളൂരുവിൽ നിന്ന് ഒഴിവാക്കി ബിബിഎംപി

ബെംഗളൂരു: നഗരത്തിലും പരിസരത്തുമായി സ്ഥാപിച്ച അനധികൃത ബാനറുകൾ ബിബിഎംപി അധികൃതർ ഞായറാഴ്ച രാത്രി നീക്കം ചെയ്തു. ജിപിഎസ് ക്യാമറകൾ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ അനധികൃത ബാനറുകൾ വച്ചിരിക്കുന്നത് കണ്ടെത്തിയത്. എട്ട് സോണുകളിലെ ജോയിന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ 200 പേരടങ്ങുന്ന സംഘം സ്പെഷ്യൽ ഡ്രൈവ് നടത്തി 5000-ത്തിലധികം ബാനറുകൾ നീക്കം ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തിൽ റോഡുകളിൽ അനധികൃത ബാനറുകൾ സ്ഥാപിച്ചതായി നിരവധി പരാതികൾ ലഭിച്ചിരുന്നതായി ബിബിഎംപി (റവന്യൂ) സ്‌പെഷ്യൽ കമ്മീഷണർ ദീപക് ആർഎൽ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിക്ക് എതിർവശത്തുള്ള കനകദാസ സർക്കിൾ ഉൾപ്പെടെയുള്ള…

Read More
Click Here to Follow Us