വിമാനത്താവളത്തിലേക്കുള്ള മെട്രോ “കണ്ണൂർ”വഴി? നാലു റൂട്ടുകൾ കൂടി പരിഗണനയിൽ.

ബെംഗളൂരു: ദേവനഹള്ളി കെംപ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോ പാത നാഗവാര-ബാഗലൂർ മേഖലയിലൂടെ.ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മന്ത്രി കെ ജെ ജോർജിന്റെയും നേതൃത്വത്തിൽ നടന്ന സാമാജികരുടെ യോഗമാണ് പാത നിർമ്മാണം ഇതുവഴിയാക്കാൻ അംഗീകാരം നൽകിയത്. എന്നാൽ ഈ മേഖലക്കുള്ളിൽ തന്നെ നാലു പാതാ നിർദ്ദേശങ്ങൾ ഉണ്ട്.

ഇതിലേതു വേണമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശം സ്വരൂപിച്ചതിന്റെ ഭാഗമായുള്ള റൂട്ടുകളാണ് സർക്കാർ പരിഗണിച്ചത്.ഇതിൽ നാഗവാര-ബേലഹള്ളി – കണ്ണൂർ – ബാഗലൂർ റൂട്ടിന് 5560 വോട്ടുകൾ ലഭിച്ചു. 5180 വോട്ടു ലഭിച്ച നാഗവാര -ബാഗലൂർ റൂട്ട് തൊട്ട് പിന്നിലുണ്ട്.നാഗവാര – കൊഗിലു ലേ ഔട്ട് -യെലഹങ്ക – ട്രമ്പ ഫെറ്റ് ഫ്ലൈ ഓവർ റൂട്ടും നാഗവാര – ബേലഹള്ളി – യെലഹങ്ക റൂട്ടും അന്തിമ പട്ടികയിലുണ്ട്.ഇതിൽ ഏതു വേണമെന്ന് ഉടൻ തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

മുകളിൽ പറഞ്ഞവയുടെ ഫിസിബിലിറ്റി റിപ്പോർട്ട് പഠനവിധേയമാക്കിയ ശേഷം സർക്കാർ അന്തിമ തീരുമാനത്തിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
[masterslider id="10"]

Related posts