വിക്രത്തിന്റെ ഒടിടി റിലീസ് ഉടൻ, ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ

കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രം വിക്രമിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നേടിയിരുന്നു. ചിത്രം ഉടൻ ഒടിടി യിൽ  പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

100 കോടി രൂപയ്ക്കാണ് ഹോട്ട്സ്റ്റാർ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത്. ചിത്രം ജൂലൈ 8 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 3 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വിക്രം. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ തീയേറ്ററുകളിൽ വളരെ മികച്ച അഭിപ്രായം തന്നെ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ചക്കുള്ളിൽ തമിഴ് നാട്ടിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കാനും ചിത്രത്തിന് സാധിച്ചു.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

ചിത്രം ഇറങ്ങി ആദ്യ ആഴ്ചയിൽ തന്നെ വിക്രം ബോക്സ് ഓഫീസിൽ 164 കോടി സ്വന്തമാക്കി. രണ്ടാമത്തെ ആഴ്ചയിലേക്കെത്തുമ്പോൾ കളക്ഷനിൽ 57 ശതമാനം ഇടവ് നേരിട്ടെങ്കിലും 71.5 കോടി നേടി മാസ്റ്ററിനെ മറികടന്ന് തമിഴ് ചിത്രങ്ങൾ വിക്രം റിക്കോർഡ് ഇട്ടിരിക്കുന്നത്. തമിഴ്നാട്ടിൽ ഇതുവരെ 142.25 കോടിയാണ് വിക്രത്തിന്റെ കളക്ഷൻ. നേരത്തെ വിജയ് ചിത്രം മാസ്റ്റേഴ്സായിരുന്നു തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കോളിവുഡ് സിനിമ. മാസ്റ്റേഴ്സും സംവിധാനം ചെയ്തത് വിക്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് തന്നെയായിരുന്നു. അത് മറികടന്നിരിക്കുകയാണ് രണ്ടാമത്തെ ആഴ്ചയിൽ 44.25 കോടിയാണ് വിക്രം തമിഴ് നാട്ടിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts