ബെംഗളൂരു: കർണാടകയിൽ സ്ത്രീകളെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കർണാടക പോലീസ്. വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി ലഭിക്കുക. കർണാടക മാണ്ഡ്യ പോലീസാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്ത് വിട്ടത്. കർണാടകയിലെ മാണ്ഡ്യയിലുളള പാണ്ഡവപുരയിൽ നിന്നും ശ്രീരംഗപട്ടണത്ത് നിന്നും രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. ഇരുവരുടെയും മൃതദേഹം വെട്ടിനുറുക്കി വികൃതമാക്കിയ നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം ബാഗിൽ നിറച്ച നിലയിലും മറ്റൊന്ന് വെള്ളക്കെട്ടിലുമാണ് കണ്ടെത്തിയത്. ശരീരത്തിന്റെ മുകൾ ഭാഗങ്ങൾ നഷ്ടപ്പെട്ടിരുന്നു. മാണ്ഡ്യ പോലീസ് സ്വമേധയാ…
Read MoreMonth: June 2022
വായ്‌പ തീർക്കാത്തതിൽ തർക്കം; യുവാവ് ഭാര്യയെ കൊലപ്പെടുത്തി
ബെംഗളൂരു: സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ 49-കാരൻ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയും 14 വയസ്സുള്ള മകളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ വടക്കൻ ബെംഗളൂരുവിലെ യശ്വന്ത്പൂരിനടുത്തുള്ള മത്തികെരെയിലെ വാടകവീട്ടിലാണ് സംഭവം ഭാര്യയ്ക്കും മകൾക്കും പിന്നാലെ ആത്മഹത്യ ചെയ്യണമെന്നായിരുന്നു പ്രതിയുടെ ആഗ്രഹമെങ്കിലും മനം മാറിയ പ്രതി പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. അനുസൂയ (42) ആണ് മരിച്ചത്, അപകടനില തരണം ചെയ്‌ത മകൾ സഹന ഒമ്പതാം ക്ലാസിൽ പഠിക്കുന്നത്. ധനേന്ദ്ര (49) ആണ് പ്രതി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയായ കുടുംബം വർഷങ്ങളായി നഗരത്തിൽ താമസിക്കുന്നത്. 15 വർഷം മുമ്പാണ്…
Read Moreഐഐഎസ്‌സി-ബെംഗളൂരു കാമ്പസിൽ മതിൽ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) കാമ്പസിലെ കോമ്പൗണ്ട് മതിൽ വീണ് അഴുക്കുചാലിൽ പണിയെടുത്തിരുന്ന നിർമാണ തൊഴിലാളി മരിച്ചു. കൂറ്റൻ മരം കോമ്പൗണ്ട് ഭിത്തിയിൽ വീണതിനെ തുടർന്ന് ഭിത്തി തകർന്നതാണ് അപകടമുണ്ടായത്. ആനേക്കൽ സ്വദേശി വസന്ത് (30) ആണ് മരിച്ചത്. മൂന്ന് തൊഴിലാളികളും ഐഐഎസ്‌സിയോട് ചേർന്നുള്ള ഒരു ലേഔട്ടിൽ മഴവെള്ളം ഒഴുക്കുന്ന ജോലിയിലാണ് ഏർപ്പെട്ടിരുന്നത്. അപകടത്തിൽ വസന്ത് മരിച്ചപ്പോൾ മറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. വസന്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംഎസ് രാമയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ 5.45 ഓടെയാണ് സംഭവം നടന്നതെന്നും…
Read Moreകർണാടകയിൽ ഭൂകമ്പം
ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വ്യാഴാഴ്ച രാവിലെയാണ് റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
Read Moreകോവിഡ് 19 വ്യാപനം പിന്നിൽ പുതിയ ഒമൈക്രോൺ ഉപ-വംശങ്ങൾ
ബെംഗളൂരു: ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്ത കോവിഡ് -19 കേസുകളിൽ ഒമിക്‌റോണിന്റെ പുതിയ ഉപവിഭാഗങ്ങളായ ബിഎ.3, ബിഎ.4, ബിഎ.5 എന്നിവയുടെ വ്യാപനം കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.കെ.സുധാകർ ബുധനാഴ്ച സ്ഥിരീകരിച്ചു. ജൂൺ 2 നും 9 നും ഇടയിൽ പോസിറ്റീവായ 44 സാമ്പിളുകളുടെ ജീനോമിക് സീക്വൻസിംഗിൽ BA.3, BA.4, BA.5 എന്നിവയുടെ സാന്നിധ്യം INSACOG (ഇന്ത്യൻ SARS Cov2 ജീനോമിക്സ് കൺസോർഷ്യം) സ്ഥിരീകരിച്ചതായി ഹെൽത്ത് കമ്മീഷണർ ഡി രൺദീപ് പറഞ്ഞു. 38 സാമ്പിളുകളിൽ ബിഎ.5 ഉം നാല് സാമ്പിളുകളിൽ ബിഎ.4 ഉം രണ്ട് സാമ്പിളുകളിൽ…
Read Moreവെള്ളപ്പൊക്കത്തിലും കുഴികളിലുമുള്ള പരാതികളിൽ മുട്ടുമടക്കി ബിബിഎംപി മേധാവി
ബെംഗളൂരു: ബൊമ്മനഹള്ളിയിൽ നടന്ന ‘മുഖ്യ ആയുക്താര നാടേ വളയട കടേ’ (ചീഫ് കമ്മീഷണറുടെ സോണിലേക്കുള്ള നടത്തം) പരിപാടിയിൽ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് പൗരപ്രശ്നങ്ങളെക്കുറിച്ചുള്ള പരാതികളും നിർദ്ദേശങ്ങളാലും നിറഞ്ഞു. ഡസൻ കണക്കിന് റസിഡന്റ് വെൽഫെയർ അസോസിയേഷനുകളും ജനങ്ങളുമാണ് പരിപാടിയിൽ നിവേദനങ്ങൾ സമർപ്പിച്ചത്. വീടുകളിൽ വെള്ളം കയറുക, ചെളി അടിഞ്ഞുകൂടിയതിനാൽ ഓടകൾ കവിഞ്ഞൊഴുകുക, അനധികൃത നിർമാണം തുടങ്ങി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം ഗിരിനാഥ് പറഞ്ഞു. ചെളി ഉടൻ നീക്കം ചെയ്യുകയും കെട്ടിട ഉടമകൾക്ക് നോട്ടീസ് അയക്കുകയും ചെയ്യുമെന്നുംസെക്ടർ 6, 7 എന്നിവിടങ്ങളിലെ…
Read Moreജവഹർ ബാലഭവൻ ജൂൺ 25ന് ജനങ്ങൾക്കായി തുറന്നുകൊടുക്കും
ബെംഗളൂരു: ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം കബ്ബൺ പാർക്കിലെ കുട്ടികളുടെ പ്രധാന ഇടമായ ജവഹർ ബാലഭവൻ (ജെബിബി) ജൂൺ 25 ശനിയാഴ്ച മുതൽ ജനങ്ങൾക്കായി തുറന്നുകൊടുക്കും. കൂടാതെ ആദ്യമായി സിഎസ്ആർ ഫണ്ടിന് കീഴിൽ മൈൻഡ്ട്രീ ജെബിബിയിൽ വികലാംഗ സൗഹൃദ ഇടം തുറന്ന് കുട്ടികൾക്കായി മാനേജ്മെന്റിന് കൈമാറും. കബ്ബൺ പാർക്കിനൊപ്പം ബാൽഭവനും പുനർനിർമിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പദ്ധതി ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. 17.5 കോടി രൂപ ചെലവിലാണ് മുഴുവൻ പദ്ധതിയും ഏറ്റെടുത്തത്. പദ്ധതിയുടെ ഏകദേശം 90 ശതമാനം ജോലികളും പൂർത്തിയായെന്നും അവ ഈ മാസാവസാനത്തോടെ…
Read Moreകർണാടകയിൽ 676 പുതിയ കൊവിഡ് കേസുകൾ: വിശദമായി അറിയാം (22-06-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 676 റിപ്പോർട്ട് ചെയ്തു. 804 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 7.19% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 804 ആകെ ഡിസ്ചാര്‍ജ് : 3917770 ഇന്നത്തെ കേസുകള്‍ : 676 ആകെ ആക്റ്റീവ് കേസുകള്‍ : 4892 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40071 ആകെ പോസിറ്റീവ് കേസുകള്‍ : 3962775…
Read Moreസാൻഡൽവൂഡിലെ മലയാളി സംവിധായകൻ സിതേഷ് സി ഗോവിന്ദ്നെ കുറിച്ച് കൂടുതൽ അറിയാം.
“ സിനിമകൾക്ക് ഭാഷ ഇല്ല – എന്നാൽ ഓരോ സിനിമക്കും അതിൻ്റെതായ ഒരു ഭാഷയുണ്ട്, അത് ആ സിനിമ നമ്മോടു പറയുന്ന ഭാഷയാണ് “_ എഴുതി, സംവിധാനം ചെയ്ത ആദ്യ സിനിമ ഈ വർഷത്തെ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (biffes 2022 ) നോമിനേറ്റ് ചെയ്യപ്പെട്ട സന്തോഷം “ ഇതു എന്താ ലോകവയ്യ ” എന്ന കന്നഡ സിനിമയുടെ മലയാളിയായ ഡയറക്ടർ സിതേഷ് സി ഗോവിന്ദ് ബെംഗളൂരുവാർത്തയുമായി പങ്കുവച്ചു. രാജ്യത്തെ പ്രധാന ചലച്ചിത്രോൽസവങ്ങളിൽ ഒന്നായ കർണാടക ചലനച്ചിത്ര അക്കാഡമിയും കർണാടക സർക്കാറും സംയുക്തമായി…
Read Moreസൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. അസോസിയേഷൻ പ്രസിഡണ്ട് ശ്രീ അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സാന്തോം ഇടവക വികാരി ഫാദർ തോമസ് കാട്ടുതിരുത്തിയിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു. മുൻ കൗൺസിലർമാരായ ശ്രീ മുരളി, ശ്രീമതി ഭാഗ്യലക്ഷ്മി എന്നിവർ ചടങ്ങിൽ വിശിഷ്‌ടാതിഥികൾ പങ്കെടുത്തു. ശ്രീ മണികണ്ഠൻ ശ്രീ ഹരിദാസ് തുടങ്ങിയവർ വേദിയിൽ സംസാരിച്ചു. പുതിയ ഭാരവാഹികൾ : പ്രസിഡന്റ് – അലക്‌സ് ജോസഫ്, സെക്രട്ടറി – സുരേഷ് ബാബു, വൈസ് പ്രസിഡന്റ് – ബിനു വി ആർ,…
Read More