ബെംഗളൂരു: ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം കബ്ബൺ പാർക്കിലെ കുട്ടികളുടെ പ്രധാന ഇടമായ ജവഹർ ബാലഭവൻ (ജെബിബി) ജൂൺ 25 ശനിയാഴ്ച മുതൽ ജനങ്ങൾക്കായി തുറന്നുകൊടുക്കും. കൂടാതെ ആദ്യമായി സിഎസ്ആർ ഫണ്ടിന് കീഴിൽ മൈൻഡ്ട്രീ ജെബിബിയിൽ വികലാംഗ സൗഹൃദ ഇടം തുറന്ന് കുട്ടികൾക്കായി മാനേജ്മെന്റിന് കൈമാറും.
കബ്ബൺ പാർക്കിനൊപ്പം ബാൽഭവനും പുനർനിർമിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പദ്ധതി ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. 17.5 കോടി രൂപ ചെലവിലാണ് മുഴുവൻ പദ്ധതിയും ഏറ്റെടുത്തത്. പദ്ധതിയുടെ ഏകദേശം 90 ശതമാനം ജോലികളും പൂർത്തിയായെന്നും അവ ഈ മാസാവസാനത്തോടെ പൂർത്തിയാക്കുമെന്നും സ്മാർട്ട് സിറ്റിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ജെബിബിയുടെ ഒരു ഭാഗം തുറക്കുന്നതിനാൽ, ബാക്കിയുള്ള പ്രദേശങ്ങളും പൗരന്മാർക്ക് തുറന്ന് ഉപയോഗിക്കാനാകുംമെന്നും അതിന്റെ കൂടെ ബാക്കി ഉള്ള ജോലികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോട്ടിങ് രംഗത്തെ പാലം, കുട്ടികളുടെ പൊതു കളിസ്ഥലം, ട്രെയിൻ തുരങ്കം തുടങ്ങി ഒട്ടേറെ ജോലികൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട് എന്ന് ജെബിബി ചെയർമാൻ ചിക്കമ്മ ബി പറഞ്ഞു. പകർച്ച വ്യാധി കൊണ്ടല്ല, മഴ പെയ്തതുകൊണ്ടാണ് പദ്ധതിയുടെ മുഴുവൻ പൂർത്തീകരണവും വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ചൊവ്വാഴ്‌ച ചീഫ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയിൽ, സ്‌മാർട്ട് സിറ്റിയുടെ ശേഷിക്കുന്ന ജോലികൾ എത്രയും വേഗം പൂർത്തീകരിക്കാൻ ഞങ്ങൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും, അങ്ങനെ ജൂലൈ രണ്ടാം വാരത്തോടെ മുഴുവൻ പാർക്കും ആളുകൾക്ക് തുറന്നുകൊടുക്കും അധികൃതർ പറഞ്ഞു.
വികലാംഗ ശിശുസൗഹൃദ പാർക്ക് ജൂൺ 25ന് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് ഉദ്ഘാടനം ചെയ്യും. പ്രകൃതിദത്തമായ മരങ്ങൾക്കും ചെടികൾക്കും ഒപ്പം കനാലുകൾ നിലനിർത്തി കുട്ടികൾക്കായി ചെറിയ പാലങ്ങൾ നിർമിക്കണമെന്ന് താൻ നിർദ്ദേശിച്ചതായി പാർക്കിന്റെ കൺസൾട്ടന്റായ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും നടനുമായ സുരേഷ് ഹെബ്ലിക്കർ പറഞ്ഞു. പ്രകൃതിദത്തമായ അടിത്തറ നിലനിർത്താനും നിർദേശിച്ചട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.