കോവിഡ് 19 വ്യാപനം പിന്നിൽ പുതിയ ഒമൈക്രോൺ ഉപ-വംശങ്ങൾ

omicron COVID

ബെംഗളൂരു: ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്ത കോവിഡ് -19 കേസുകളിൽ ഒമിക്‌റോണിന്റെ പുതിയ ഉപവിഭാഗങ്ങളായ ബിഎ.3, ബിഎ.4, ബിഎ.5 എന്നിവയുടെ വ്യാപനം കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.കെ.സുധാകർ ബുധനാഴ്ച സ്ഥിരീകരിച്ചു. ജൂൺ 2 നും 9 നും ഇടയിൽ പോസിറ്റീവായ 44 സാമ്പിളുകളുടെ ജീനോമിക് സീക്വൻസിംഗിൽ BA.3, BA.4, BA.5 എന്നിവയുടെ സാന്നിധ്യം INSACOG (ഇന്ത്യൻ SARS Cov2 ജീനോമിക്സ് കൺസോർഷ്യം) സ്ഥിരീകരിച്ചതായി ഹെൽത്ത് കമ്മീഷണർ ഡി രൺദീപ് പറഞ്ഞു.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

38 സാമ്പിളുകളിൽ ബിഎ.5 ഉം നാല് സാമ്പിളുകളിൽ ബിഎ.4 ഉം രണ്ട് സാമ്പിളുകളിൽ ബിഎ.3 ഉം സ്ഥിരീകരിച്ചതായിട്ടാണ്  ഡോ.സുധാകർ വെളിപ്പെടുത്തിയത് . പുതിയ വേരിയന്റുകൾ പുതിയ ഘട്ടത്തിലാണെന്ന് നിരീക്ഷിക്കപ്പെടുന്നത് മെയ്-ജൂൺ മാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ BA.3 0.10 ശതമാനവും, BA.4 0.20 ശതമാനവും, BA.5 1.70 ശതമാനവുമാണ് എന്നും അദ്ദേഹം പറഞ്ഞു. മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഈ പുതിയ ഉപവിഭാഗങ്ങൾ കൂടുതൽ കൈമാറ്റം ചെയ്യപ്പെടുമെന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ ഡോ.എം.കെ.സുദർശൻ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
[masterslider id="10"]

Related posts