ബെംഗളൂരുവിൽ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം;ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമാക്കി പോലീസ്

ബെംഗളൂരു : ന്യൂറോളജിയിൽ ഡോക്‌ടറേറ്റ് ഓഫ് മെഡിസിൻ (ഡിഎം) പഠിക്കുന്ന 31 കാരനായ ഡോക്ടറെ ബുധനാഴ്ച ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ, ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ബിഎംസിആർഐ) അവസാനവർഷ ഡിഎം ന്യൂറോളജി സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സിന് പഠിക്കുകയായിരുന്ന ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിയായ ന്യൂറോളജിസ്റ്റ് ഡോ എസ് പൃഥ്വികാന്ത് ആണ് മരിച്ചത്. വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാളിനടുത്ത് കെമ്പപുരയിലെ ഗോദ്‌റെജ് വുഡ്‌സ്‌മാൻ എസ്റ്റേറ്റ് അപ്പാർട്ട്‌മെന്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്.

  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ

പൃഥ്വികാന്ത് ഭേദമാക്കാനാകാത്ത ഹൃദ്രോഗബാധിതനായിരുന്നുവെന്നും ഇതുമൂലം വിഷാദരോഗം ഉണ്ടായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. വീട്ടുകാര്ക്ക് ഭാരമാകാന് ആഗ്രഹിക്കുന്നില്ലെന്നും മാപ്പ് ചോദിച്ചെന്നും കാണിച്ച് ഇയാള് കുടുംബാംഗങ്ങള്ക്ക് വാട്സ് ആപ്പ് സന്ദേശങ്ങള് അയച്ചിരുന്നതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts