ബിഗ് ബോസ് വീട്ടിൽ കൂട്ടത്തല്ലും തെറി വിളിയും

ബിഗ് ബോസ് ഷോ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് കൂട്ടത്തല്ലിനും തെറി വിളിക്കുമായിരുന്നു.

ടാസ്‌കിന്റെ ഭാഗമായി റോബിന്‍ റിയാസിന്റെ മാല പൊട്ടിച്ചെടുത്ത ശേഷം ബാത്ത് റൂമില്‍ കയറി ഇരിക്കുന്നതായിരുന്നു തുടക്കം.

മണിക്കൂറുകളോളം റോബിന്‍ ബാത്ത് റൂമിന് അകത്തായിരുന്നു. ഇതിനിടെ ജാസ്മിന്‍ മൂട്ട സ്‌പ്രേ പ്രയോഗിച്ചതായി ദില്‍ഷയും റോബിനും ആരോപിക്കുകയായിരുന്നു.

ഏറെ നേരത്തെ ബഹളത്തിന് ശേഷമാണ് റോബിന്‍ ബാത്ത് റൂമില്‍ നിന്നും പുറത്ത് വന്നത്. പുറത്ത് വന്ന റോബിന്റെ കൈയ്യില്‍ കയറി പിടിക്കുകയായിരുന്നു റിയാസ്. ലോക്കറ്റിന് വേണ്ടിയായിരുന്നു റിയാസ് കൈയ്യില്‍ പിടിച്ചത്. എന്നാല്‍ റിയാസിന്റെ മുഖത്തടിച്ചും തല്ലിയുമായിരുന്നു റോബിന്‍ റിയാസിനെ നേരിട്ടത്.

ഇതോടെ ബിഗ് ബോസ് വീടാകെ പ്രശ്‌നഭരിതമായി മാറുകയായിരുന്നു. ഞാന്‍ പിടിച്ചതേയുള്ളൂ, അവന്‍ എന്നെ തല്ലി, ഫിസിക്കല്‍ അസോള്‍ട്ടാണ്. രാജാവയിട്ടല്ല ഇവിടുത്തെ മത്സരാര്‍ത്ഥിയായിട്ടാണ് സംസാരിക്കുന്നത്. അവനെന്റെ മുഖത്തടിച്ചുവെന്ന് റിയാസ് ബിഗ് ബോസിനോടായി പറഞ്ഞു. ഞാന്‍ നിന്നെ പരിശോധിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും നീ പുറത്താകുമെന്നും റിയാസ് റോബിനോട് പറഞ്ഞു. എന്റെ അനുവാദമില്ലാതെ ദേഹത്ത് തൊടാന്‍ പാടില്ലെന്നായിരുന്നു റോബിന്റെ ന്യായീകരണം.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

എന്റെ ശരീരത്തില്‍ തൊട്ടാല്‍, നിനക്കെന്നെ അറിയില്ല മവനെ. പുറത്തിറങ്ങ് നീ അറിയും ഞാന്‍ ആരാണെന്ന് റോബിന്‍ റിയാസിനോട്. ഈ സമയം വന്ന ജാസ്മിന്‍ നീ ചത്തില്ലേ എന്ന് റോബിനോട് ചോദിക്കുന്നുണ്ട്. എനിക്ക് മെഡിക്കല്‍ റൂമില്‍ പോകണമെന്ന് റോബിന്‍ പറഞ്ഞു. മുഖത്തടിച്ചതാണെന്നും അത് പാടില്ലാത്തതാണെന്നും റോണ്‍സണ്‍ റോബിനോട് പറയുന്നുണ്ട്.

റോബിന് മാനസിക പ്രശ്‌നമുണ്ട് അല്ലാതെ ഒരാളെ ശാരീരികമായി ഉപദ്രവിക്കില്ലെന്ന് ദില്‍ഷയോട് റിയാസ്. അപ്പോള്‍ ജാസ്മിന്‍ സ്‌പ്രേ അടിച്ച്‌ കൊല്ലാന്‍ നോക്കിയെന്ന് ഞാന്‍ പറഞ്ഞാലോ എന്ന് ദില്‍ഷ പറഞ്ഞു. അവന് വാതില്‍ തുറന്ന് വരാമായിരുന്നുവെന്ന് ജാസ്മിന്‍. ഒരാള്‍ക്ക് മാനസികരോഗമാണെന്നൊന്നും പറയാന്‍ അവകാശമില്ലെന്ന് ദില്‍ഷ ആവര്‍ത്തിച്ചു നീ ഒരാളുടെ മാത്രം കുറ്റമാണ് കാണുന്നതെന്നും ജാസ്മിന്‍. മുഖത്തടിച്ചതും തെറ്റാണെന്നും മെന്റലി പ്രശ്‌നമുണ്ടെന്ന് പറയുന്നതും തെറ്റാണെന്ന് ദില്‍ഷ പറഞ്ഞു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

മെഡിക്കല്‍ റൂമിന് മുന്നിലേക്ക് പോവുകയായിരുന്നു പിന്നീട് റോബിന്‍. മുഖത്തടിച്ചത് ശരിയല്ലെന്ന് വിനയ് റോബിനോട് പറഞ്ഞു. സ്‌പ്രേ അടിച്ചത് ഞാനാണ്, വേണമെങ്കില്‍ എന്നെ തല്ല് എന്ന് ജാസ്മിന്‍ വെല്ലുവിളിച്ചു. ഇതിനിടെ ദില്‍ഷയും ജാസ്മിനും തമ്മില്‍ വഴക്ക് ആരംഭിച്ചു. ജീവിതം വച്ച്‌ കളിക്കരുതെന്നും ഹിറ്റ് അടിക്കരുതെന്ന് പറഞ്ഞിരുന്നുവെന്ന് ദില്‍ഷ. എനിക്കുണ്ടായ വേദനയും നാണക്കേടും ഇവിടെ പ്രശ്‌നമല്ലേയെന്ന് റിയാസ് ദില്‍ഷയോട് ചോദിക്കുന്നുണ്ട്.

മെഡിക്കല്‍ റൂമിലേക്ക് പോകാന്‍ റോബിന്‍ തയ്യാറെടുക്കുകയായിരുന്നു റോബിന്‍. എന്നാല്‍ പുറത്ത് പോകാതിരിക്കാന്‍ അഭിനിക്കുന്നതാണെന്ന് റിയാസ് ആരോപിച്ചു. അങ്ങനെ പുറത്താകാന്‍ പറയുകയാണെങ്കില്‍ അന്തസായിട്ട് ഇറങ്ങി പോകാമെന്ന് ദില്‍ഷ റോബിനോട്. പിന്നേയും റോബിന്‍ റിയാസിനെതിരെ ശബ്ദമുയര്‍ത്തി വെല്ലുവിളിക്കുകയായിരുന്നു. ബഹളത്തിനിടെ റോബിന്‍ റിയാസിനെ തെറിവിളിക്കുന്നുണ്ട്. പോടാ തെണ്ടി, പോടാ അവന്റെ അമ്മൂമ്മയുടെ നായര് എന്നും തെറിവിളിക്കുന്നുണ്ട്. ഇറങ്ങി പോകണമെങ്കില്‍ അന്തസായിട്ട് ഇറങ്ങി പോകുമെന്നും ആണാണെന്നും റോബിന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts