പിഎം കെയേഴ്സ് ഫണ്ട്‌ : ബെംഗളൂരുവിൽ നിന്നുള്ള 30 കോവിഡ് അനാഥർക്ക് നൽകി

ബെംഗളൂരു: കോവിഡ് -19 ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട ബെംഗളൂരു അർബനിൽ നിന്നുള്ള 30 ഓളം കുട്ടികൾക്ക് തിങ്കളാഴ്ച ബെംഗളൂരുവിലെ പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻസ് സ്കീമിൽ നിന്ന് 10 ലക്ഷം രൂപ വീതം നൽകി. സംസ്ഥാന സർക്കാരിന്റെ അഞ്ചുലക്ഷം രൂപയുടെ ഹെൽത്ത് കാർഡുകളും കുട്ടികൾക്ക് വിതരണം ചെയ്തു. കൂടാതെ എസ്.എസ്.എൽ.സി പൂർത്തിയാക്കിയവർക്ക് ഉന്നതവിദ്യാഭ്യാസത്തിൽ മികവ് പുലർത്താൻ ലാപ്‌ടോപ്പ് നൽകി. പരിപാടിക്കിടെ കുട്ടികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവിധ സർക്കാർ പിന്തുണയും അവർക്ക് ഉറപ്പുനൽകി. നിങ്ങൾ അക്കാദമിക് രംഗത്ത് മികവ് പുലർത്തണമെന്നും, ഒരു…

Read More

ബെംഗളൂരുവിലേക്കുള്ള മെമു ട്രെയിനിന്റെ എഞ്ചിൻ തകരാർ: റൂട്ടിലെ ഏതാനും ട്രൈനുകൾ വൈകി

ബെംഗളൂരു: മൈസൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിനിന് തിങ്കളാഴ്ച രാവിലെ 8 മണിയോടെ കെങ്കേരിക്ക് സമീപം യാത്ര ചെയ്യുന്നതിനിടെ എൻജിൻ തകരാറിലായതിനാൽ റൂട്ടിലെ ഏതാനും ട്രെയിനുകൾ വൈകി. ഒരു റിലീഫ് ലോക്കോ സംഭവസ്ഥലത്ത് എത്തിക്കുകയും എഞ്ചിൻ മാറ്റുകയും ചെയ്ത ശേഷമാണ് ട്രെയിൻ  പിന്നീട് പുറപ്പെട്ടത്. മൈസൂരിൽ നിന്ന് രാവിലെ 6.10-ന് പുറപ്പെട്ട ട്രെയിൻ നം.06256, 8.15-ഓടെ കെങ്കേരി കടന്ന് 9.15-ന് കെ.എസ്.ആർ. ബെംഗളൂരുവിൽ എത്തേണ്ടതായിരുന്നു. എന്നാൽ മെമുവിന് കെങ്കേരിക്ക് സമീപം എൻജിൻ തകരായതിനെ തുടർന്ന് ഒരു മണിക്കൂർ നീങ്ങാൻ…

Read More

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നാല് തൊഴിലാളികൾ

ബെംഗളൂരു: നൃപതുംഗ റോഡിലെ സ്വകാര്യ ആശുപത്രി ആർച്ച് അവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച രാവിലെ 6.15 ഓടെ നാല് തൊഴിലാളികൾ കുടുങ്ങി. ഇപ്പോഴും നിർമ്മാണത്തിലുള്ള ആർച്ച് തകർന്നാണ് തൊഴിലാളികൾ അടിയിൽ പെട്ടത് രണ്ട് തൊഴിലാളികളായ ബസവരാജ്, റഫീഖ് സാബ് എന്നിവരെ രക്ഷപ്പെടുത്തി. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. രാവിലെ ആറരയോടെയാണ് ഫയർ കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. തിങ്കളാഴ്ചത്തെ മഴയിൽ നിർമാണത്തിലിരുന്ന ആർച്ച് നനഞ്ഞതായി പറയപ്പെടുന്നുണ്ട്. ഹലസുരു ഗേറ്റ് പോലീസ് സ്ഥലത്തെത്തി.

Read More

നഗരത്തിന്റെ പലഭാഗങ്ങളിൽ ഇന്ന് വൈദ്യുതി തടസം നേരിടും

ബെംഗളൂരു: അറ്റകുറ്റ പണികൾ കാരണം 66/11 കെ വി സ്റ്റേഷൻ പരിധിയിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി തടസം നേരിടും. അനേകൽ ടൗൺ, സമന്ദുരു, സൂര്യ സിറ്റി ഫേസ് ഒന്നും രണ്ടും, കുമ്പരനഹള്ളി, ബന്നാർഘട്ട, ബന്നാർഘട്ട നാഷണൽ പാർക്ക്‌, എന്നിവിടങ്ങളിൽ വൈദ്യുതി തടസം നേരിടും. ഒപ്പം ഗോലഹള്ളി, മൈലസാന്ദ്ര, ബേട്ടാടസനപുര, ഹോമദേവനഹള്ളി, ബസവനപുര, കാലെന അഗ്രഹാര, ദോഡകമ്മനഹള്ളി, അരേക്കര, വ്യൂവേർസ് കോളനി, മൈക്രോ ലേയൗട്ട്, ഗൊട്ടിഗരെ, ബന്നാർഘട്ട റോഡ് തുടങ്ങിയ പ്രദേശങ്ങളിലും തടസം നേരിടും

Read More

കുട്ടികളെ ചേർത്താൽ സമ്മാനം ഫാൻ, പുതിയ പദ്ധതിയുമായി സർക്കാർ സ്കൂൾ

ചെന്നൈ : സ്കൂളിൽ കുട്ടികളെ ചേർക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ സ്കൂൾ. ടേബിൾ ഫാനാണ് സൗജന്യമായി . തിരുവള്ളൂർ ജില്ലയിലെ അത്തിമാഞ്ചേരി പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ അധ്യാപകരാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഫാൻ ലഭിക്കുമെന്ന് വാഗ്ദാനം കേട്ടതോടെ കൂടുതൽ ഗ്രാമവാസികൾ കുട്ടികളുമായെത്തിയെന്ന് അധ്യാപകർ പറയുന്നു. പരിസ്ഥിതി സൗഹൃദ ക്യാമ്പസ്, മികച്ച ക്ലാസ് മുറികൾ, മികച്ച അധ്യാപകർ, രാവിലെയും ഉച്ചയ്ക്കും ഭക്ഷണം എന്നിവ സർക്കാർ സ്കൂളിലുണ്ട്. എന്നാൽ കുട്ടികളെ സ്വകാര്യ സ്കൂളിൽ അയക്കാനാണ് ഗ്രാമവാസികളിൽ ഭൂരിഭാഗം പേരുടെയും താത്പര്യം. ഇതോടെ സമ്മാനം നൽകി…

Read More

ബെംഗളൂരുവിൽ 32 വിദേശ പൗരന്മാർ പോലീസ് കസ്റ്റഡിയിൽ

ബെംഗളൂരു: വടക്ക് കിഴക്കൻ ബെംഗളൂരുവിലുടനീളം വിദേശ പൗരന്മാർക്ക് എതിരെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ തിങ്കളാഴ്ച 32 വിദേശ പൗരന്മാരെ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ 19 പേർ പുരുഷന്മാരും 13 പേർ സ്ത്രീകളുമാണ്. ഇവരിൽ ഭൂരിഭാഗവും ആഫ്രിക്കൻ പൗരന്മാരാണെന്നും പോലീസ് പറഞ്ഞു. സാധുവായ രേഖകളില്ലാതെ അനധികൃതമായി താമസിക്കുന്നതും മയക്കുമരുന്ന് കടത്തൽ, സൈബർ കുറ്റകൃത്യങ്ങൾ, മറ്റ് തട്ടിപ്പുകൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നതുമായ വിദേശ പൗരന്മാരെ തടയുന്നതിനാണ് പോലീസ് ഡ്രൈവ് നടത്തിയത്. കോതനൂർ, ബഗലൂർ, അമൃതഹള്ളി, സംപിഗേഹള്ളി, യെലഹങ്ക, ചിക്കജാല, വിദ്യാരണ്യപുര തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.…

Read More

സ്കൂളുകളിൽ യോഗ പഠനം നിർബന്ധമാക്കി കർണാടക സർക്കാർ 

ബെംഗളൂരു: ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ യോഗ പഠനം നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കുട്ടികളിലെ പഠന സമ്മർദം കുറയ്ക്കാൻ യോഗയ്ക്ക് കഴിയുമെന്നതിനാൽ ആണ് ഇത് സ്കൂളുകളിൽ നിർബന്ധമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടർന്ന് സ്കൂൾ അടച്ചതും ഓൺലൈൻ ക്ലാസ്സ്‌ ആയതും ഒക്കെ വിദ്യാർത്ഥികളുടെ കാര്യശേഷിയെ സരമായി തന്നെ ബാധിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഇന്നു പല കുട്ടികളിലും ജീവിത ശൈലി രോഗങ്ങൾ കണ്ടു വരുന്നതും നിരവധിയാണ്. ഇതിനെല്ലാം ഒരു പരിഹാരം എന്നോണമാണ് യോഗ കുട്ടികളുടെ പഠനത്തിന്റെ ഭാഗമാക്കാൻ സർക്കാർ…

Read More

രാജ്യസഭ തെരഞ്ഞെടുപ്പ്, രണ്ടാമത്തെ സ്ഥാനാർത്ഥിയെ തീരുമാനിച്ച് കോൺഗ്രസ്‌

ബെംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ഒഴിവുള്ള 4 സീറ്റുകളിലേക്ക് രണ്ടാമതൊരു സ്ഥാനാർത്ഥിയെ കൂടി തീരുമാനിച്ചു. കേന്ദ്രമന്ത്രി ജയറാം രമേശിന് പുറമെ കർണാടക പിസിസി ജനറൽ സെക്രട്ടറി മൻസൂർ അലിഖാനുമാണ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 45 വോട്ടുകളാണ് വേണ്ടത്. 224 അംഗ നിയമസഭയിൽ 69 അംഗങ്ങൾക്ക് മാത്രമേ ഇത് പ്രകാരം ഒരാളെ വിജയിപ്പിക്കാനാകൂ. 122 അംഗങ്ങളുള്ള ബിജെപിക്ക് 2 സ്ഥാനാർത്ഥികളെ അനായാസം വിജയിപ്പിക്കാം.  32 അംഗങ്ങൾ മാത്രമുള്ള ദൾ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുടെ പിന്തുണയോടെ സ്ഥാനാർത്ഥിയെ നിർത്താനുള്ള…

Read More

12 മീറ്റർ ഇ-ബസ് സർവീസ് ആരംഭിക്കാൻ സമയപരിധി നിശ്ചയിച്ച് ബിഎംടിസി 

ബെംഗളൂരു: മൂന്ന് ഡിപ്പോകളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്ന 300 വലിയ (12 മീറ്റർ) ഇ-ബസുകളിൽ കുറഞ്ഞത് 50 എണ്ണം വിന്യസിക്കുന്നതിനുള്ള സമയപരിധി ജൂലൈയായി BMTC നിശ്ചയിച്ചു. നവംബറിൽ അശോക് ലെയ്‌ലാൻഡ് അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റി ലിമിറ്റഡിന് 300 നോൺ എസി ബസുകൾ വിതരണം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള കരാർ ഇതിനോടകം ബസ് കോർപ്പറേഷൻ നൽകി കഴിഞ്ഞു. ഈ ആഴ്ച ആദ്യം ഇ-ബസിന്റെ പ്രോട്ടോടൈപ്പ് ‘അസ്ട്ര’ ലഭിച്ചതായും അധികൃതർ പറഞ്ഞു. വാഹനത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും മാറ്റങ്ങൾ ആവശ്യമാണോ എന്ന് നോക്കുകയും ചെയ്യും. അടുത്ത…

Read More

നഗര പാതകളിൽ കൂടുതൽ സോളർ റിഫ്ലക്ടർ തൂണുകൾ സ്ഥാപിച്ച് ട്രാഫിക് പൊലീസ്

ബെംഗളൂരു: നഗര റോഡുകളിൽ വാഹനാപകടങ്ങൾ തടയാൻ ട്രാഫിക് പൊലീസ് കൂടുതൽ സോളർ റിഫ്ലക്ടർ തൂണുകൾ സ്ഥാപിച്ചു. പീനിയ, യശ്വന്ത്പുര, ബനശങ്കരി, ജയനഗർ എന്നിവിടങ്ങളിലെ അപകട മേഖലകളിലാണ് ഇവ സ്ഥാപിച്ചത്. ചുവപ്പ്, പച്ച, മഞ്ഞ, വെള്ളി നിറങ്ങളിൽ തിളങ്ങുന്ന എൽഇഡി ലൈറ്റുകൾ അടങ്ങുന്ന സോളർ റിഫ്ലക്ടർ തൂണുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങൾ മീ‍ഡിയനുകളിലേക്ക് ഇടിച്ചുകയറിയുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനാണ് സോളർ റിഫ്ലക്ടർ തൂണുകൾ സ്ഥാപിക്കുന്നതെന്നും ട്രാഫിക് വെസ്റ്റ് ഡിസിപി കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

Read More
Click Here to Follow Us