ബെംഗളൂരുവിൽ 32 വിദേശ പൗരന്മാർ പോലീസ് കസ്റ്റഡിയിൽ

ബെംഗളൂരു: വടക്ക് കിഴക്കൻ ബെംഗളൂരുവിലുടനീളം വിദേശ പൗരന്മാർക്ക് എതിരെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ തിങ്കളാഴ്ച 32 വിദേശ പൗരന്മാരെ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ 19 പേർ പുരുഷന്മാരും 13 പേർ സ്ത്രീകളുമാണ്. ഇവരിൽ ഭൂരിഭാഗവും ആഫ്രിക്കൻ പൗരന്മാരാണെന്നും പോലീസ് പറഞ്ഞു.

സാധുവായ രേഖകളില്ലാതെ അനധികൃതമായി താമസിക്കുന്നതും മയക്കുമരുന്ന് കടത്തൽ, സൈബർ കുറ്റകൃത്യങ്ങൾ, മറ്റ് തട്ടിപ്പുകൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നതുമായ വിദേശ പൗരന്മാരെ തടയുന്നതിനാണ് പോലീസ് ഡ്രൈവ് നടത്തിയത്. കോതനൂർ, ബഗലൂർ, അമൃതഹള്ളി, സംപിഗേഹള്ളി, യെലഹങ്ക, ചിക്കജാല, വിദ്യാരണ്യപുര തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

  എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി

കസ്റ്റഡിയിലെടുത്തവരുടെ ഐഡന്റിറ്റിയും വിലാസവും പരിശോധിച്ചുറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാവരെയും കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്-ഈസ്റ്റ്) അനൂപ് എ ഷെട്ടി പറഞ്ഞു. സ്ത്രീകളെ സംസ്ഥാന വനിതാ ഹോമിലേക്കും പുരുഷന്മാരെ നെലമംഗലയ്ക്ക് സമീപമുള്ള തടങ്കൽ കേന്ദ്രത്തിലേക്കും മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാനദണ്ഡം പാലിച്ചില്ല അറസ്റ്റിലായ 2 നൈജീരിയക്കാരെ വിട്ടയയ്ക്കണമെന്ന് ഹൈക്കോടതി
[masterslider id="10"]

Related posts

Click Here to Follow Us