മയക്കുമരുന്നിന് അടിമയായി മാറിയ 15 വയസ്സുള്ള മകന്‍റെ കഞ്ചാവ് ഉപയോഗം നിർത്താന്‍ മകന്‍റെ കണ്ണിൽ അമ്മ മുളകുപൊടി ഇടുന്ന വീഡിയോ വൈറലായി. കെട്ടിയിട്ട ശേഷം കണ്ണില്‍ മുളക്‌പൊടി തേച്ചാണ് അമ്മ മകനെ ശിക്ഷിച്ചത്. അധികാരികളുടെ കർശനമായ നടപടികൾ ഉണ്ടായിട്ടും തെലങ്കാനയിൽ പ്രത്യേകിച്ച് ഹൈദരാബാദിൽ മയക്കുമരുന്നുകളുടെ (മരിജുവാന, കൊക്കെയ്ൻ, മറ്റുള്ളവ) ഉപയോഗം വ്യാപകമാണ്. സൂര്യപേട്ടയിലാണ് സംഭവം. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ അമ്മയ്ക്ക് തന്റെ മകൻ സ്ഥിരമായി കഞ്ചാവ് വലിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് നിരവധി തവണ പറഞ്ഞിട്ടും മകന്‍ തന്‍റെ ദുശ്ശീലം ഉപേക്ഷിക്കാന്‍ തയ്യാറാാകാതെ വന്നതോടെയാണ് ശിക്ഷ…
Read MoreMonth: April 2022
ജിമ്മിൽ യുവതിയുടെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
ബെംഗളൂരു: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച 44 കാരിയായ യുവതിയുടെ അനൂറിസം പൊട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടി പോലീസ് പറഞ്ഞു. ഹൃദയാഘാതമോ ഹൃദയസ്തംഭനമോ മൂലമാണ് യുവതി മരിച്ചതെന്ന മുൻ ധാരണയാണ് ഇതോടെ ഇല്ലാതായത്. മാർച്ച് 26 ന് രാവിലെ 8 മണിയോടെയാണ് കിഴക്കൻ ബെംഗളൂരുവിലെ ജിഎം പാല്യയിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വിനയ കുമാരി വിട്ടൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചതായി സ്ഥിരീകരിച്ചു. യുവതിക്ക് ഹൃദയാഘാതമോ ഹൃദയസ്തംഭനമോ സംഭവിച്ചതായി അധികാരപരിധിയിലുള്ള ബൈയപ്പനഹള്ളി പോലീസ് ആദ്യം സംശയിച്ചു. എന്നാൽ…
Read Moreവിഷു ഈസ്റ്റർ സ്പെഷ്യൽ സർവിസുകൾ
ബെംഗളൂരു: സ്വിഫ്റ്റ് ബസ് എത്തുന്നതോടെ വിഷു ഈസ്റ്റർ അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി കൂടുതൽ സ്പെഷ്യൽ ബസുകൾ കേരളം ആർ.ടി.സി പ്രഖ്യാപിക്കും. കൂടുതൽ തിരക്കുള്ള 12 13 ദിവസങ്ങളിലെ പതിവ് ടിക്കയറ്റുകൾ നേരത്തെ വിറ്റഴിഞ്ഞിരുന്നു ആവശ്യത്തിന് ബസുകൾ ഇല്ലാത്തതാണ് സ്പെഷ്യൽ സർവിസുകൾ ആരംഭിക്കാൻ തടസമായിരുന്നത്. സ്പെഷ്യൽ സർവിസുകളുടെ കാര്യത്തിൽ കർണാടക ആർടിസിയും പിറകിലല്ല. കർണാടക ആർടിസി 13 ന് മാത്രം 34 സ്പെഷ്യൽ ബസുകളാണ് സർവിസ് നടത്തുന്നത്. അവസരം മുതലാക്കി സ്വകാര്യ ബസുകളും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിരുന്നു. എന്നാൽ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ ആഴ്ചകൾക്ക്…
Read Moreഅനാവശ്യ ഫോൺ പരിശോധന വേണ്ടെന്ന് പോലീസിനോട് കമ്മീഷണർ
ബെംഗളൂരു: ലഹരിമരുന്ന് പരിശോധനയ്‌ക്കെന്ന വ്യാജേന യുവാക്കളുടെ മൊബൈൽ ഫോണുകൾ അനാവശ്യമായി പരിശോധിക്കുന്നതിന് തടയിട്ട് സിറ്റി പോലീസ് കമ്മീഷണർ കമാൽ പാന്ത്. ഇത് സംബന്ധിച് പരാതികൾ തനിക് നേരിട് അയക്കാനാണ് കമ്മീഷണറുടെ നിർദ്ദേശം. നഗരത്തിലെ യുവാക്കളുടെ ഫോണിലെ ഗാലറിയും വാട്സ് ആപ്പ് സന്ദേശങ്ങളും മറ്റ് ഹൊയ്സാല പോലീസ് പെട്രോളിങ് സംഘവും മറ്റും അനാവിശ്യമായി പരിശോധിക്കുന്നുണ്ടെന്ന പരാതികൾ വ്യാപകമാണ്. ആവശ്യമില്ലാതെ അത്തരം പരിശോധനകൾ നടത്തുന്ന പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു .@BlrCityPolice strictly prohibits any Policeman from checking mobile phone of…
Read Moreവിഷു സ്പെഷ്യൽ; തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ ഗജരാജ് സർവ്വീസിനൊരുങ്ങുന്നു
ബെംഗളൂരു: നഗരവാസികളായ മലയാളികൾക്കായി കേരള ആർ.ടി.സി. സ്ലീപ്പർ ബസ്സുകൾ 11 ന് തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന സർവീസുകളുടെ മടക്കയാത്ര 12ന് ബെംഗളൂരുവിൽ വെച്ച് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. വോൾവോയുടെ ഗജരാജ് എന്ന് പേരിട്ടിട്ടുള്ള 2 മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളാണ് ആദ്യഘട്ടത്തിൽ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നത്. ടിക്കറ്റ് നിരക്കും ഓൺലൈൻ റിസർവേഷനും ഇന്ന് പ്രഖ്യാപിക്കും. കേരള ആർ ടി സി വെബ്സൈറ്റിൽ തന്നെയായിരിക്കും സ്വിഫ്റ്റ് ബസിനും ബുക്കിങ് സൗകര്യം ഒരുക്കുക. കൂടാതെ ബെംഗളൂരു മലയാളികൾ…
Read Moreറസ്റ്റോറൻറ് ബില്ലുകളിൽ 10% വർദ്ധനവ് പ്രഖ്യാപിച്ച് ബിബിഎച്ച്എ
ബെംഗളൂരു: ഭക്ഷ്യ എണ്ണ, എൽപിജി, വൈദ്യുതി എന്നിവയുടെ കുതിച്ചുയരുന്ന വിലയുമായി പൊരുത്തപ്പെടാൻ ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വിലയിൽ 10 ശതമാനം വർധനവ് ഉണ്ടാകുമെന്ന് ബൃഹത് ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ (ബിബിഎച്ച്എ) പ്രഖ്യാപിച്ചു. പാചക എണ്ണയുടെ വില കുതിച്ചുയരുന്നതിനാൽ റസ്‌റ്റോറന്റുകളിൽ വറുത്ത ഇനങ്ങളുടെ വില വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം ആദ്യം പ്രഖ്യാപിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച വൈകീട്ട് നടന്ന യോഗത്തിന് ശേഷമുള്ള ഈ തീരുമാനം. ചില സ്ഥാപനങ്ങൾ മുൻപെ വിലവർധന നടപ്പാക്കിയെങ്കിലും ചിലത് നടപ്പാക്കിയിട്ടില്ലായിരുന്നു. എന്നാൽ എല്ലാ അവശ്യസാധനങ്ങളുടെയും വില വർധിക്കുന്നതിനാൽ വിലക്കയറ്റം അനിവാര്യമാണെന്നാണ് റസ്റ്റോറന്റ് ഉടമകൾ ഇപ്പോൾ…
Read Moreഏപ്രിൽ 1 മുതൽ വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ.
ബെംഗളൂരു: കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) തിങ്കളാഴ്ച മുതൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിനാൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന് 35 പൈസ അധികമായി അടയ്ക്കേണ്ടതായി വരും. ഒരു യൂണിറ്റിന് 35 പൈസയാണ് ശരാശരി വർധന, ഇത്‌മൂലം 4.33 ശതമാനമാണ് വർദ്ധനവുണ്ടായിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതൽ വർധന പ്രാബല്യത്തിൽ വരുമെന്ന് കമ്മീഷൻ ചെയർമാൻ മഞ്ജുനാഥ മാധ്യമങ്ങളോട് പറഞ്ഞു. ഇലക്‌ട്രിക് സപ്ലൈ കമ്പനികളുടെ (എസ്‌കോം) യൂണിറ്റിന് 1.85 രൂപ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, കമ്മീഷൻ താരിഫ് യൂണിറ്റിന് 5 പൈസ കൂട്ടുകയും യൂണിറ്റിന് 10 രൂപ മുതൽ…
Read Moreപുതിയ അതിഥിയെ വരവേറ്റ് ബന്നാർഗട്ട ബയോളജിക്കൽ പാർക്ക്
ബെംഗളൂരു: പകർച്ചവ്യാധി മൂലമുണ്ടായ സമ്മർദ്ദത്തിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ ബന്നാർഗട്ട ബയോളജിക്കൽ പാർക്ക് (ബിബിപി) തിങ്കളാഴ്ച സീബ്ര ഫോളിന്റെ ജനനത്തിന് സാക്ഷ്യം വഹിച്ചു. തിങ്കളാഴ്ച പുലർച്ചെ 3.45 ന് 10 വയസ്സുള്ള ജോഡികളായ കാവേരിയും ഭാരതും ആണ് കുഞ്ഞിന് ജന്മം നൽകിയതെന്ന് ബിബിപി ഉദ്യോഗസ്ഥർ പറഞ്ഞു. സീബ്രക്കുട്ടിയുടെ ലിംഗഭേദം നിർണ്ണയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കുട്ടിയെ മെഡിക്കൽ ടീമിന്റെയും മൃഗപാലകരുടെയും നിരീക്ഷണത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ബിബിപി വെറ്ററിനറി ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു പുതിയ സീബ്ര ഫോൾ കൂടി വന്നതോടെ ബിബിപിയിലെ മൊത്തം സീബ്രകളുടെ എണ്ണം അഞ്ചായതായി…
Read Moreപോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച ബലാത്സംഗ കേസ് പ്രതിക്ക് വെടിയേറ്റു
ബെംഗളൂരു: സ്ത്രീയെ ബലാത്സംഗം ചെയ്ത് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിന് അറസ്റ്റിലായ റൗഡിഷീറ്റർ ശനിയാഴ്ച ഡിജെ ഹള്ളി പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിയേറ്റ് പരിക്കേറ്റു. ഷാംപുര സ്വദേശി മൊഹമ്മദ് അവൈസ് (23) ആണ് വെടിയേറ്റ്. സബ് ഇൻസ്‌പെക്ടർ നാഗദേവ ജി ടോർക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാഗവാരയ്ക്ക് സമീപം അവൈസിന്റെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുകയും പുലർച്ചെ 4.30 ഓടെ സംഭവസ്ഥലത്തേക്ക് എത്തുകയും ചെയ്തു. പിടികൂടാൻ ശ്രമിക്കുന്നതിനിടെഅവൈസ് കോൺസ്റ്റബിളായ അരുണിനെ കത്തികൊണ്ട് മർദിക്കുകയും സ്വയരക്ഷയ്ക്കായി വെടിയുതിർക്കുകയും വലതുകാലിന് വെടിയേൽക്കുകയും ചെയ്തു.
Read Moreകർണാടക സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ സുധാകരൻ രാമന്തളിക്ക് മലയാളം മിഷൻ്റെ ആദരം.
ബെംഗളൂരു : വിവർത്തന സാഹിത്യത്തിൽ കന്നഡ സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ മലയാളം എഴുത്തുകാരൻ സുധാകരൻ രാമന്തളിയെ മലയാളം മിഷൻ പ്രവർത്തകർ ആദരിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ, സെക്രട്ടറി ടോമി ആലുങ്ങൽ, മേഖല കോർഡിനേറ്റർമാരായ ജോമോൻ സ്റ്റീഫൻ, നൂർ മുഹമ്മദ്, വിമാനപുര മലയാള പഠന കേന്ദ്രം പ്രതിനിധി മുസ്തഫ എന്നിവർ സുധാകരൻ രാമന്തളിയുടെ ഭവനം സന്ദർശിച്ചു അദ്ദേഹത്തെ അഭിനന്ദിച്ചു. കന്നഡ ഭാഷയിയിൽ നിന്നും, മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും നല്ല പുസ്തകത്തിനുള്ള കർണാടക സാഹിത്യ അക്കാദമി പുരസ്കാരമാണ്…
Read More