വിഷു സ്പെഷ്യൽ; തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ ഗജരാജ് സർവ്വീസിനൊരുങ്ങുന്നു

  ബെംഗളൂരു: നഗരവാസികളായ മലയാളികൾക്കായി കേരള ആർ.ടി.സി. സ്ലീപ്പർ ബസ്സുകൾ 11 ന് തിരുവനന്തപുരത്ത്‌ നിന്നാരംഭിക്കുന്ന സർവീസുകളുടെ മടക്കയാത്ര 12ന് ബെംഗളൂരുവിൽ വെച്ച് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ്‌ ചെയ്യും. വോൾവോയുടെ ഗജരാജ് എന്ന് പേരിട്ടിട്ടുള്ള 2 മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളാണ് ആദ്യഘട്ടത്തിൽ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നത്. ടിക്കറ്റ് നിരക്കും ഓൺലൈൻ റിസർവേഷനും ഇന്ന് പ്രഖ്യാപിക്കും. കേരള ആർ ടി സി വെബ്സൈറ്റിൽ തന്നെയായിരിക്കും സ്വിഫ്റ്റ് ബസിനും ബുക്കിങ് സൗകര്യം ഒരുക്കുക. കൂടാതെ ബെംഗളൂരു മലയാളികൾ…

Read More