കർണാടക സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ സുധാകരൻ രാമന്തളിക്ക് മലയാളം മിഷൻ്റെ ആദരം.

ബെംഗളൂരു : വിവർത്തന സാഹിത്യത്തിൽ കന്നഡ സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ മലയാളം എഴുത്തുകാരൻ
സുധാകരൻ രാമന്തളിയെ മലയാളം മിഷൻ പ്രവർത്തകർ ആദരിച്ചു.
മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ, സെക്രട്ടറി ടോമി ആലുങ്ങൽ, മേഖല കോർഡിനേറ്റർമാരായ ജോമോൻ സ്റ്റീഫൻ, നൂർ മുഹമ്മദ്, വിമാനപുര മലയാള പഠന കേന്ദ്രം പ്രതിനിധി മുസ്തഫ എന്നിവർ
സുധാകരൻ രാമന്തളിയുടെ ഭവനം സന്ദർശിച്ചു അദ്ദേഹത്തെ അഭിനന്ദിച്ചു.
കന്നഡ ഭാഷയിയിൽ നിന്നും, മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും നല്ല പുസ്തകത്തിനുള്ള കർണാടക സാഹിത്യ അക്കാദമി പുരസ്കാരമാണ് സുധാകരൻ രാമന്തളി ലഭിച്ചത്.
ജ്ഞാനപീഠം അവാർഡ് ജേതാവും, കന്നഡ ഭാഷയിലെ പ്രശസ്തനായ കവിയും നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖര കമ്പാറിന്റെ ‘ ശിവന ഡംഗുര’എന്ന നോവലിന്റെ മലയാള വിവർത്തനമായ “ശിവന്റെ കടുന്തുടി” എന്ന പുസ്തകമാണ് പുരസ്‌കാരത്തിന് അർഹമായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!
  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്
[masterslider id="10"]

Related posts