റെജിലിന്റെ മരണം ഫോട്ടോഷൂട്ടിനിടയിൽ അല്ലെന്ന് പോലീസ്

കോഴിക്കോട്: ഇക്കോ ടൂറിസം കേന്ദ്രമായ കുറ്റ്യാടി ജാനകിക്കാട്ടിലെ പുഴയില്‍ നവവരന്‍ മുങ്ങിമരിച്ച ദാരുണ സംഭവം ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസും ബന്ധുക്കളും.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ സ്ഥലം സന്ദര്‍ശിക്കാന്‍ കുടുംബസമേതം എത്തിയപ്പോഴായിരുന്നു അപകടം. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ടിനായി എത്തിയിരുന്നു. പാലേരി സ്വദേശിയായ റെജില്‍ലാല്‍ ആണ് മുങ്ങിമരിച്ചത്. ഭാര്യ കനികയും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷപ്പെടുത്തി. ഇവര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

ഫോട്ടോഷൂട്ടിനിടെയാണ് അപകടമുണ്ടായത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ജാനകിക്കാട് സന്ദര്‍ശിക്കാനെത്തിയതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ബന്ധുക്കളുടെ കരച്ചിൽ കേട്ട് എത്തിയ ഒരു ലോറി ഡ്രൈവർ ആണ് കനികയെ രക്ഷിച്ചത്. റെജിലിനെയും രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts