കര്‍ണാടക ജനതയുടെ മന്‍ കി ബാത്താണ് കോണ്‍ഗ്രസ് പ്രകടന പത്രികയെന്ന് രാഹുല്‍ ഗാന്ധി

ബെംഗളൂരു: കര്‍ണാടക ജനതയുടെ മന്‍ കി ബാത്താണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകത്തിലെ ജനഹിതമറിഞ്ഞ് കൊണ്ടുള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയിട്ടുള്ളതെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ പറഞ്ഞ കാര്യങ്ങളില്‍ 95 ശതമാനവും നടപ്പിലാക്കിയെന്നും രാഹുല്‍ പറഞ്ഞു.  ബിജെപിയുടെ പ്രകടനപത്രിക ഖനി രാജാക്കന്മാരുടെയും അഴിമതിക്കാരുടെയും എന്നും രാഹുല്‍ ആരോപിച്ചു.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

കാര്‍ഷിക, വിദ്യാഭ്യാസ വ്യവസായ വികസനം ലക്ഷ്യമിടുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. ഐ.ടി അധിഷ്ടിത വ്യവസായങ്ങള്‍ പ്രോത്സാനിപ്പിക്കും. കാര്‍ഷിക മേഖലയിലും നിരവധി പദ്ധതികള്‍ പ്രകടന പത്രികയിലുണ്ട്. വിദ്യാഭ്യാസ മേഖലയുടെ വികസനവും ഭാഷയുടെ പരിപോഷണവും പ്രകടനപത്രിക പരാമര്‍ശിക്കുന്നു.

കേവല വാഗ്ദാനങ്ങള്‍ നല്‍കുന്ന പ്രകടന പ്രതിക കോണ്‍ഗ്രസ് പുറത്തിറക്കാറില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ പ്രകടന പത്രികയിലെ 95 ശതമാനം വാഗ്ദാനങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ പത്രിക ജനങ്ങളില്‍നിന്ന് സമാഹരിച്ച നിര്‍ദേശങ്ങളാണ് പ്രകടനപത്രികയിലുള്ളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

പ്രകടന പത്രികയുടെ ആദ്യ കോപ്പി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന പൂക്കാരിക്ക് രാഹുല്‍ ഗാന്ധി കൈമാറി. മുഖ്യമന്ത്രി സിദ്ദ രാമയ്യാ, കെ.പി.സി.സി.പ്രസിഡന്റ് ഡോ. പരമേശ്വര തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts