സീറ്റിനെ ചൊല്ലി തർക്കം; തിയേറ്ററിൽ നടന്ന വെടിവയപ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: ഹാവേരിയിലെ രാജശ്രീ സിനിമാ തിയേറ്ററിൽ അജ്ഞാതൻ നടത്തിയ വെടിവെയ്പ്പിനെ തുടർന്ന് 27 കാരന് ഗുരുതരമായി പരിക്കേറ്റു.
കന്നഡ നടൻ യഷും സഞ്ജയ് ദത്തും ഉൾപ്പടെയുള്ളവർ അഭിനയിച്ച ‘കെജിഎഫ്: ചാപ്റ്റർ 2’ എന്ന ചിത്രത്തിന്റെ സ്‌ക്രീനിംഗിന്റെ ഇടയിലാണ് വെടിവെപ്പുണ്ടായത്. വസന്ത്കുമാർ ശിവപൂർ എന്നയാൾക്കാണ് വെടിയേറ്റത്. മുഗളി ഗ്രാമത്തിലെ താമസക്കാരനായിരുന്ന അദ്ദേഹം കാർഷിക മേഖലകളിൽ ജോലി ചെയ്തിരുന്നതായിട്ടാണ് റിപ്പോർട്ടുകളുള്ളത്.

ജോലിക്ക് ശേഷം തന്റെ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാനാണ് ഇര എത്തിയതെന്ന് ഷിഗ്ഗാവ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞത്. കുറ്റാരോപിതന്റെ സീറ്റായ തന്റെ മുന്നിലെ സീറ്റിൽ അദ്ദേഹം കാലുകൾ അമര്ത്തിയതായി റിപ്പോർട്ടുണ്ട്. ഇതിൽ ക്ഷുഭിതരായ ഇരുവരും തമ്മിൽ തിയേറ്ററിൽ വെച്ച് വാക്കുതർക്കമുണ്ടായി, തുടർന്ന് പ്രതികൾ തിയേറ്റർ വിട്ടു.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അയാൾ പിസ്റ്റളുമായി തിരികെ വന്ന് വസന്തകുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. അജ്ഞാതൻ മൂന്ന് തവണ വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. ഒരു തവണ വായുവിലും രണ്ട് തവണയും ഇരയുടെ വയറ്റിലുമാണ് വെടിയുണ്ടകൾ തറച്ചു കയറിയത്. ആദ്യ വെടി പൊട്ടിയതോടെ തിയേറ്ററിലുണ്ടായിരുന്നവർ ഭയന്ന് പുറത്തേക്ക് ഓടിയെന്നാണ് റിപ്പോർട്ട്. തുടർന്ന് രണ്ട് തവണ വസന്തകുമാറിനെ വെടിവെച്ചയാൾ രക്ഷപ്പെടുകായും പ്രതി ഇപ്പോൾ ഒളിവിലാണ്. ഗുരുതരമായി പരിക്കേറ്റ വസന്തിനെ പോലീസ് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു.

സംഭവത്തിൽ ആരെയും പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും വെടിവെച്ചയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സമീപ പ്രദേശങ്ങളിൽ നിന്ന് ലൈസൻസുള്ള തോക്ക് കൈവശമുള്ളവരുടെ പട്ടികയും പോലീസ് പരിശോധിക്കുന്നുണ്ടെന്ന് പോലീസ് അധികൃത അറിയിച്ചു. പരിക്കേറ്റയാൾക്ക് മറ്റാരുമായും ശത്രുതയില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ ഈ സംഭവത്തെ ഒരു ഗൂഢലക്ഷ്യവുമില്ലാത്ത ഒറ്റപ്പെട്ട സംഭവമായിട്ടാണ് വിശേഷിപ്പിക്കുന്നത്.

കേസ് അന്വേഷിക്കാനും ഒളിവിൽപ്പോയ വെടിവെപ്പുകാരനെ പിടികൂടാനും രണ്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം കേസിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ഹവേരി പോലീസ് സൂപ്രണ്ട് ഹനുമന്തരായ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us