സംസ്ഥാനത്ത് ബയോമെട്രിക് ഹാജർ സംവിധാനം നടപ്പിലാക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു : സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ ആശുപത്രികളിലും ഓഫീസുകളിലും ബയോമെട്രിക് ഹാജർ സംവിധാനം നടപ്പിലാക്കുമെന്ന് കർണാടക ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. 65,000-ത്തിലധികം ആളുകൾ ജീവനക്കാരുള്ള 3,230 സ്ഥാപനങ്ങളുണ്ട്.

“ബയോമെട്രിക് ഹാജർ സംവിധാനം നടപ്പിലാക്കി ജീവനക്കാരുടെ ഉത്തരവാദിത്തം വർധിപ്പിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് വലിയൊരു ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. പുതിയ സംവിധാനത്തിൽ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ജീവനക്കാർ എന്നിവരുടെ ശമ്പളം ഹാജർനിലയിലായിരിക്കും. ഇത് കൂടുതൽ അച്ചടക്കവും ഉത്തരവാദിത്തവും കാര്യക്ഷമതയും കൈവരുത്തിക്കൊണ്ട് വകുപ്പിൽ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts