ബെംഗളൂരു: ഹിജാബ് നിരയ്ക്കും ഹിന്ദു ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള മുസ്ലീം കച്ചവടക്കാരെ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിനും ശേഷം, വലതുപക്ഷ ഗ്രൂപ്പുകൾ ഇപ്പോൾ ഹലാൽ മുറിച്ച മാംസത്തെ ലക്ഷ്യമിടുനതായി ഇറച്ചി കച്ചവടക്കാർ അറിയിച്ചു. എന്നാൽ ഝട്ക മുറിച്ച ഇറച്ചി കൂടുതലായി വാങ്ങാൻ വലതുപക്ഷ ഗ്രൂപ്പുകൾ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കച്ചവടക്കാർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ താഴ്ന്ന നിലയിൽ ആരംഭിച്ച പ്രശ്നം ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് മാറിക്കഴിഞ്ഞു. അതോടെ ഉഗാദി ഉത്സവത്തിൽ ബമ്പർ വിൽപ്പന പ്രതീക്ഷിച്ചിരുന്ന സംസ്ഥാനത്തെ ഇറച്ചി വ്യവസായത്തിന് കരിനിഴൽ വീഴ്ത്തുകയും ചെയ്തു. രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും ഹലാൽ…
Read MoreMonth: March 2022
എഐകെഎംസിസി സമൂഹ വിവാഹം ഇന്ന്
ബെംഗളൂരു : സോമേശ്വരനഗറിലെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിയുടെ നേതൃത്വത്തിൽ സമൂഹ വിവാഹം നടത്താൻ ഒരുങ്ങി എഐഐകെഎംസിസി. മാർച്ച് 31-2022 വൈകുന്നേരം 6.00 മണിക്ക് ആണ് സമൂഹ വിവാഹം സംഘടിപ്പിച്ചിരിക്കുന്നത്. എഐകെഎംസിസി ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഇത് നാലാം തവണയാണ് സമൂഹ വിവാഹം നടത്തുന്നത്. പന്ത്രണ്ട് ജോഡി വിവാഹമാണ് നാളെ ആണ് നടത്തുക. ഫീൽഡ് സർവേയിലൂടെ ദരിദ്രരും അവശതയുമുള്ള കുടുംബങ്ങളിൽ നിന്നുള്ള യുവതികളെ തിരഞ്ഞെടുത്ത് വിവാഹ വസ്ത്രങ്ങൾ, ആഭരണങ്ങൾ, വിവാഹ സത്കാരങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ സൗജന്യമായി നൽകിയാണ് എഐകെഎംസിസി വിവാഹം നടത്തുന്നത്. എല്ലാ സമുദായങ്ങളിൽ…
Read Moreബാഗ് നഷ്ടപ്പെട്ടു, ഇൻഡിഗോയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു
ബെംഗളൂരു: പട്നയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ബാഗ് നഷ്ടപ്പെട്ടതിനു മറുപടിയായി ഇൻഡിഗോയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് സോഫ്റ്റ്‌വയർ എഞ്ചിനീയർ നന്ദൻ കുമാർ. വിമാനം ഇറങ്ങി വളരെയധികം നേരം കാത്തിരുന്നിട്ടും ബാഗ് ലഭിക്കാതെ വന്നപ്പോഴാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. നന്ദകുമാറിന്റെ ബാഗ് മറ്റൊരു യാത്രികൻ മാറി എടുക്കുകയായിരുന്നു. എന്നാൽ അത് ആരാണെന്ന് കണ്ടെത്താൻ ഇൻഡിഗോയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യേണ്ടി വന്നു. കസ്റ്റമർകേറിൽ വിളിച്ചു പരാതിപ്പെട്ടെങ്കിലും പരിഹാരം ഒന്നും ഉണ്ടായില്ല. ഒടുവിൽ സൈറ്റ് ഹാക്ക് ചെയ്തതിലൂടെ ബാഗ് മാറിയെടുത്ത യാത്രക്കാരന്റെ മെയിൽ ഐഡി ലഭിക്കുകയും അതിലൂടെ ആളെ…
Read Moreബസിൽ ശല്യം ചെയ്തയാളെ ഓടിച്ചിട്ട് പിടിച്ച് യുവതി
കാഞ്ഞങ്ങാട് : കെ.എസ്.ആര്‍.ടി.സി യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയ ആളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേല്‍പ്പിച്ച് യുവതി. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ഈ കഥയിലെ താരം. കാഞ്ഞങ്ങാട് ടൗണില്‍ വെച്ചായിരുന്നു സംഭവം. സ്വകാര്യ ബസ് പണിമുടക്ക് നടത്തിയ ദിവസമായിരുന്നു, കാഞ്ഞങ്ങാടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ നല്ല തിരക്കായിരുന്നു. ബസിലുണ്ടായിരുന്ന മാണിയാട്ട് സ്വദേശി രാജീവ് നീലേശ്വരത്ത് വെച്ച് ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. മാറി നിൽക്കാൻ ആരതി ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനു തയ്യാറായില്ല. ശല്യം തുടർന്നതോടെ പിങ്ക് പോലീസിനെ…
Read Moreയുവതിയെ വഞ്ചിച്ചു: മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്
ആദ്യഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതിന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. 2020ൽ ബിബിഎംപിയിലെ പ്രധാന പദവിയിലിരിക്കെയാണ് ഉദ്യോഗസ്ഥൻ യുവതിയുമായി ഡേറ്റിംഗ് ആരംഭിച്ചത്. 10 വർഷം മുമ്പ് താൻ ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നുമാണ് ഇയാൾ യുവതിയോട് പറഞ്ഞത്. തുടർന്ന് ഫെബ്രുവരി 14ന് ഇരുവരും ബന്നാർഘട്ട റോഡിലെ ഒരു ക്ഷേത്രത്തിൽ വെച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹിതരായി. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം, തന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥൻ തന്നോട് “കള്ളം” പറഞ്ഞതായി…
Read Moreവളർന്നു വരുന്ന മതപരമായ വിവേചനം ഇല്ലാതാക്കണം ; കിരൺ മസുംദാർ ഷാ
ബെംഗളൂരു: നിലവിൽ കര്‍ണാടകയിലുള്ള മതവൈര്യം സംസ്ഥാനത്തിന്റെ ഐടി നേതൃപദവിയില്ലാതാക്കുമെന്ന് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയോട് ബയോകോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മസുംദാര്‍ ഷാ. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് കൊണ്ട് അവർ ഇത് അറിയിച്ചത്. ഹിന്ദുത്വ സംഘടനകളുടെ ആഹ്വാന പ്രകാരം ക്ഷേത്ര ഉത്സവങ്ങളില്‍നിന്ന് മുസ്‌ലിം കച്ചവടക്കാരെ വിലക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പ്രതികരണം. ആദ്യമായാണ് കോര്‍പറേറ്റ് തലത്തില്‍ നിന്നൊരാള്‍ ഈ വിഷയത്തില്‍ ഇടപെടുന്നത്. ടെക്, ബയോടെക് മേഖലകളില്‍ സംസ്ഥാനത്തിനുള്ള നേതൃസ്ഥാനം ഈ വര്‍ഗീയതയിലൂടെ ഇല്ലാതായേക്കുമെന്ന് ട്വിറ്ററിലെഴുതിയ കുറിപ്പില്‍ അവര്‍ പറയുന്നു. കര്‍ണാടക എല്ലാവരെയും ചേര്‍ത്തുനിര്‍ത്തിയുള്ള സാമ്പത്തിക വികസനമാണ്…
Read Moreഅടുത്ത രാഷ്ട്രപതി ആര്? സാധ്യത പട്ടികയിൽ യെദ്യൂരപ്പയും
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കപ്പെട്ടതിന് പിന്നാലെ രാജ്യം രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് നീങ്ങുകയാണ്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കും. ജൂലൈ പകുതിയോടെ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. പുതിയ രാഷ്ട്രപതി ആരാകുമെന്നത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ അണിയറയില്‍ സജീവമായിക്കഴിഞ്ഞു. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ പേരിന് തന്നെയാണ് മുന്‍ഗണന. ഉപരാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ബിജെപി തൃപ്തരാണ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂയൂരപ്പയുടെതാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര്. ബി…
Read Moreതാരരാജാവിന്റെ പുത്രി പ്രണയത്തിൽ
താരപുത്രി വിസ്മയ മോഹൻലാലിന്റെ കുങ്ഫു വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്. തായ്ലാൻഡിൽ എത്തിയ വിസ്മയയുടെ കുങ്ഫു പരിശീലന രംഗങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പ്രയാസമേറിയ വർക്കൗട്ടുകളും ആയോധന കലാ പരിശീലനങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ നേരത്തെയും വിസ്മയ പങ്കുവെക്കാറുണ്ട്. ഒടുവിലായി കുങ്ഫു ട്രെയ്‌നിങ്ങാണ് താരം പങ്കുവച്ചത്. കുംഫു പരിശീലനത്തിൽ താൻ തുടക്കക്കാരിയാണെന്നും പൈ എന്ന സ്ഥലവുമായി ഇപ്പോൾ താൻ പ്രണയത്തിലായി കഴിഞ്ഞുവെന്നും വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുറിച്ച് നാളത്തേക്ക് മാത്രമായി ഇവിടേക്ക് എത്തിയ തന്നെ ഈ സ്ഥലം പിടിച്ചു നിർത്തുകയാണെന്നും വിസ്മയ…
Read Moreസർക്കാർ ആശുപത്രികളിലെ സൗജന്യ രോഗനിർണയ സേവനങ്ങളുടെ പട്ടിക പുതുക്കി
ബെംഗളൂരു: സംസ്ഥാനത്തെ ചില സർക്കാർ ആശുപത്രികൾ എച്ച്ഐവി ബാധിതരിൽ നിന്ന് രോഗനിർണയ പരിശോധനകൾക്ക് പണം ഈടാക്കുന്നതായി കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി (കെഎസ്എപിഎസ്) ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, എല്ലാ സേവനങ്ങളും സൗജന്യമായി നൽകണമെന്ന് വ്യക്തമാക്കി സംസ്ഥാന ആരോഗ്യ കമ്മീഷണർ ഉത്തരവിറക്കി. എല്ലാ സർക്കാർ ആശുപത്രികളിലും എച്ച്ഐവി രോഗനിർണയ സേവനങ്ങൾ സൗജന്യമായി നൽകണമെന്ന് ആരോഗ്യ കമ്മീഷണർ ഡി രൺദീപ് ഉത്തരവിട്ടത്. ഇതനുസരിച്ച്, എച്ച്ഐവി, എക്സ്-റേ, അൾട്രാസൗണ്ട്, മറ്റ് പരിശോധനകൾ, എആർടി മരുന്നുകൾ മറ്റ് രോഗനിർണയ പരിശോധനകളും ART മരുന്നുകളും സൗജന്യമായിരിക്കും.
Read Moreഇംഗ്ലീഷ് അധ്യാപകനിൽ നിന്നും ഓട്ടോ ഡ്രൈവറിലേക്ക് എത്തിയ 74 കാരൻ
ബെംഗളൂരു: നഗരത്തിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഒരു ഓട്ടോ ഡ്രൈവറുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നിഖിതയെന്ന യാത്രക്കാരിയാണ് ഈ കഥ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഓട്ടോ കാത്ത് നിൽക്കുന്ന നിഖിതയ്ക്ക് മുൻപിലേക്ക് എത്തുകയായിരുന്നു പട്ടാഭിരാമൻ. നഗരത്തിൽ ഒറ്റയ്ക്ക് നിൽക്കുന്ന നിഖിതയോടെ സഹായ വാഗ്ദാനം ചെയ്യുകയായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ സംസാരം കേട്ട് നിഖിത ആദ്യമൊന്ന് അമ്പരന്നു. കന്നടയിലോ മറ്റ് പ്രാദേശിക ഭാഷയിലോ ആയിരുന്നില്ല അദ്ദേഹത്തിന്റെ സംസാരം, നല്ല ഒഴിക്കൻ ഇംഗ്ലീഷിൽ. അങ്ങനെ ആ ഓട്ടോയിൽ യാത്ര ചെയ്ത് നിഖിത അദ്ദേഹത്തിന്റെ കഥ ചോദിച്ചറിയുകയായിരുന്നു. എം.എ,…
Read More