ഇംഗ്ലീഷ് അധ്യാപകനിൽ നിന്നും ഓട്ടോ ഡ്രൈവറിലേക്ക് എത്തിയ 74 കാരൻ

ബെംഗളൂരു: നഗരത്തിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഒരു ഓട്ടോ ഡ്രൈവറുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നിഖിതയെന്ന യാത്രക്കാരിയാണ് ഈ കഥ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഓട്ടോ കാത്ത് നിൽക്കുന്ന നിഖിതയ്ക്ക് മുൻപിലേക്ക് എത്തുകയായിരുന്നു പട്ടാഭിരാമൻ. നഗരത്തിൽ ഒറ്റയ്ക്ക് നിൽക്കുന്ന നിഖിതയോടെ സഹായ വാഗ്ദാനം ചെയ്യുകയായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ സംസാരം കേട്ട് നിഖിത ആദ്യമൊന്ന് അമ്പരന്നു. കന്നടയിലോ മറ്റ് പ്രാദേശിക ഭാഷയിലോ ആയിരുന്നില്ല അദ്ദേഹത്തിന്റെ സംസാരം,  നല്ല ഒഴിക്കൻ ഇംഗ്ലീഷിൽ. അങ്ങനെ ആ ഓട്ടോയിൽ യാത്ര ചെയ്ത് നിഖിത അദ്ദേഹത്തിന്റെ കഥ ചോദിച്ചറിയുകയായിരുന്നു.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

എം.എ, എം.എഡ് പാസായ പട്ടാഭിരാമൻ ദീർഘകാലം മുംബൈയിൽ ഇംഗ്ലീഷ് ലെക്ചററായി ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷമാണ് കർണാടകയിൽ എത്തുന്നത്. മുംബൈയിൽ ജോലി ചെയ്തതിന്റെ ഭാഗമായി പെൻഷൻ ഒന്നും ലഭിച്ചിരുന്നില്ല. തുടർന്നാണ് ജീവിത മാർഗത്തിനായി ഒരു ജോലി കണ്ടെത്താൻ ശ്രമിക്കുന്നത്.

സ്വകാര്യ കോളേജുകളിൽ അധ്യാപന മേഖലയിൽ തന്നെ ജോലിക്കായി ശ്രമിച്ചെങ്കിലും തുച്ഛമായ വരുമാനമാണ് അവിടെ നിന്നും ലഭിക്കുക എന്നതിനാൽ ഓട്ടോയുമായി നിരത്തിൽ ഇറങ്ങുകയായിരുന്നു.

  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി

കർണാടകയിലെ വീട്ടുവാടകയ്ക്കുള്ള തുക മാത്രം മക്കൾ തരും. ബാക്കി ചെലവിനുള്ള തുക ഈ ഓട്ടോ ഓടിച്ചു കണ്ടെത്തും. ഈ ജോലിയിൽ താൻ സന്തുഷ്ടൻ ആണെന്നും തനിക്കും ഭാര്യ യ്ക്കും ജീവിക്കാൻ ഉള്ള തുക ഈ ഓട്ടോ നൽകുന്നുണ്ടെന്നും പട്ടാഭിരാമൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts