നടൻ കാളിദാസ് ജയറാം വിവാഹിതനായി

തൃശൂർ: താരദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി.

സുഹൃത്തും മോഡലുമായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂരിൽ രാവിലെ 7.15 നും 8 നുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജയസൂര്യ തുടങ്ങി സിനിമാ മേഖലയിൽ നിന്നും ഒട്ടനവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

  വില്പനയ്ക്ക് ലക്ഷ്യം ആദ്യമായി ആർത്തവമായ പെൺകുട്ടികൾ; വലയിലാക്കുന്നത്; ഐ ഫോൺ നൽകി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതികൾ

പീച്ച് സ്റ്റൈലിൽ ഗോൾഡൻ വർക്കുകൾ വരുന്ന സാരിയിൽ അതീവ സുന്ദരിയായാണ് തരിണി ഗുരുവായൂരിലെത്തിയത്.

ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മുണ്ടും മേൽമുണ്ടും പഞ്ചകച്ചം സ്റ്റൈലിൽ ധരിച്ചാണ് കാളിദാസ് എത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

നീലഗിരി സ്വദേശിയായ തരണിയുടെയും കാളിദാസന്റെയും വിവാഹനിശ്ചയം കഴിഞ്ഞ നവംബറിൽ ചെന്നൈയിലായിരുന്നു നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിള്‍ പാതകളില്‍ പലപ്പോഴും കുതിക്കുന്നത് ബൈക്കുുകള്‍; റോഡിലെ സൈക്കിള്‍ പാത ജനകീയമാക്കണമെന്ന് ആവശ്യം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us