സുമിയിലും വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് ഇന്ത്യ

മോസ്കോ : യുക്രൈനിയന്‍ നഗരങ്ങളായ മരിയുപോള്‍, വോള്‍നോവാഖ എന്നിവിടങ്ങളിൽ നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ നിരവധി ആളുകളെ അവിടെ നിന്നും ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ സമയം പന്ത്രണ്ടര മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. എത്ര സമയം വരെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. അഞ്ചു മണിക്കൂര്‍ മാത്രമായിരിക്കും വെടിനിര്‍ത്തല്‍ എന്നാണ് അന്തര്‍ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഇത് കണക്കിലെടുത്ത് ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കുകയാണ്. അതേസമയം, സുമിയിലും വെടിനിര്‍ത്തല്‍ വേണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍ നിരവധി ഇന്ത്യക്കാന്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ രക്ഷിക്കാന്‍ താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തങ്ങള്‍ക്കായി വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts