നമ്മ മെട്രോ വിപുലീകരിക്കാൻ ഒരുങ്ങി സർക്കാർ; സർജാപൂർ മുതൽ ഹെബ്ബാൾ വരെയുള്ള മെട്രോ പാത ഉടൻ

ബെംഗളൂരു : 2022-23 ബജറ്റിൽ മറ്റ് ബഹുജന ഗതാഗത സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, നമ്മ മെട്രോ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. വെള്ളിയാഴ്ച ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സർജാപൂർ മുതൽ ഹെബ്ബാൾ വരെയുള്ള പുതിയ മെട്രോ പാത പ്രഖ്യാപിച്ചു.

അഗാര, കോറമംഗല, ഡയറി സർക്കിൾ വഴിയുള്ള 37 കിലോമീറ്റർ പാതയുടെ ഏകദേശ പദ്ധതി ചെലവ് 15,000 കോടി രൂപയാണ്.

നിർദ്ദിഷ്ട മെട്രോ ലൈൻ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ പല പ്രദേശങ്ങളും ഉൾക്കൊള്ളും. “കോറമംഗല മുതൽ ഹെബ്ബാൾ വരെയുള്ള 16.80 കിലോമീറ്റർ ഭൂഗർഭമായിരിക്കും,” ബെല്ലന്ദൂർ, അഗാര, സെന്റ് ജോൺസ് ഹോസ്പിറ്റൽ, നിംഹാൻസ്, സെൻട്രൽ കോളേജ്, കണ്ണിംഗ്ഹാം റോഡ്, മേഖ്രി സർക്കിൾ തുടങ്ങി നിരവധി പ്രധാന സ്ഥലങ്ങൾ ഇത് ഉൾക്കൊള്ളുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു, .

  'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വി.ഡി സതീശന്റെ വാഗ്ദാനത്തിന് മുന്നിൽ കരിനിഴലായി കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും; വാഹന മോഡിക്കേഷന്‍ എളുപ്പമോ?

നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. ഘട്ടം III-ന് കീഴിൽ രണ്ട് പുതിയ ലൈനുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്: ഒന്ന് ജെ.പി. നഗറിൽ നിന്ന് ഹെബ്ബാളിലേക്ക് 13 കിലോമീറ്റർ ദൂരവും മറ്റൊന്ന് ഹൊസഹള്ളിയിൽ നിന്ന് കടബാഗെരെ വരെയുമാണ്. പദ്ധതിയുടെ ആകെ ചെലവ് 11,250 കോടി രൂപയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
[masterslider id="10"]

Related posts