ദിലീപിന് മുൻ‌കൂർ ജാമ്യം ലഭിച്ചു.

കൊച്ചി: ജാമ്യം അനുവദിച്ചത് ഉപാതികളോട്. ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ്വ ധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് .ദിലീപിനെ കൂടാതെ കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ നാളും തീയതിയും വെച്ചുള്ള വന്‍ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകള്‍ വാദിച്ചിരുന്നു.

Read More

ഐ.എസ്.ഐ. മുദ്രയില്ലാത്ത ഹെൽമെറ്റ് വിൽക്കുന്നവർക്ക് എതിരേ നടപടി.

ബെംഗളൂരു: ഐ.എസ്.ഐ. മുദ്രയില്ലാത്ത ഹെൽമെറ്റ് വിൽക്കുന്ന കച്ചവടക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസ്. വരും ദിവസങ്ങളിലായി ഉടൻ തന്നെ ഗുണനിലവാരമില്ലാത്ത ഹെൽമെറ്റുകൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും ട്രാഫിക് പോലീസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഹെൽമെറ്റ് വിൽപ്പന നടത്തുന്ന മുഴുവൻ കച്ചവടക്കാർക്കും മുന്നറിയിപ്പ് നൽകിയതായി ട്രാഫിക് പോലീസ് അറിയിച്ചട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ നടന്ന ബോധവത്കരണ പരിപാടിയോടുബന്ധിച്ചാണ് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകിയത്. ഇവർക്ക് പുറമെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇരുചക്ര വാഹനയാത്രക്കാർക്കും ട്രാഫിക് പോലീസ് ബോധവത്കരണം സംഘടിപ്പിച്ചുവരികയാണ്.  നിലവാരം കുറഞ്ഞ ഹെൽമെറ്റ് ധരിക്കുന്നവരിൽ നിന്ന് സിറ്റി ട്രാഫിക് പോലീസ്…

Read More

നാലുകുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ശ്രീരംഗപട്ടണ താലൂക്കിലെ കെആർഎസ് ഗ്രാമത്തിൽ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുജറാത്ത് സ്വദേശികളായ ഗംഗാറാമിന്റെ ഭാര്യ ലക്ഷ്മി (30), മക്കളായ രാജു (10), കോമൾ (7), കുനാൽ (4), ലക്ഷ്മിയുടെ അനന്തരവൻ ഗോവിന്ദ (13) എന്നിവരാണ് മരിച്ചത്. തുണിവ്യാപാരിയായ ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാം സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. ജോലിയുടെ ആവശ്യത്തിനായി പുറത്തുപോയ ഇയാൾ വിവരമറിഞ്ഞ് പിന്നീടാണ് വീട്ടിലെത്തിയത് കഴിഞ്ഞ 40 വർഷമായി രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ഒട്ടേറെ കുടുംബങ്ങൾ കുടിയേറിപ്പാർത്തിരിക്കുന്ന ബാസർ ലെയ്നിലുള്ള ഇവരുടെ വീട്ടിലാണ് സംഭവം.…

Read More

ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ; വിധി ഇന്ന് 10.15ന്.

കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇന്ന് ഹൈക്കോടതി വിധി പറയുന്നത്. ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകൾ നിരത്തി പ്രോസിക്യൂഷനും, എല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപും നൽകിയ മറുപടി പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക. രാവിലെ 10.15നാണ് വിധി പ്രസ്താവം. ഹൈക്കോടതി ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയാൽ ദിലീപ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള…

Read More

കേരളത്തിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു, ക്ലാസുകള്‍ വൈകിട്ട് വരെ.

Schools_students class

തിരുവനന്തപുരം: കേരളത്തിലെ 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകള്‍ ഇന്ന് മുതല്‍ വൈകിട്ട് വരെയാണ് ക്ലാസ് ഉണ്ടാകുക. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന…

Read More

സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; നാലുപേർ അറസ്റ്റിൽ.

ബെംഗളൂരു: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ 4 പേർ അറസ്റ്റിൽ. ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടു സഹപ്രവർത്തകരുൾപ്പെടെയുള്ള നാലുപേരെയാണ് പോലീസ് പിടികൂടിയത്. യെലഹങ്ക സ്വദേശികളായ രാകേഷ് (20), വരുൺ കുമാർ (21), മോഹൻ (21), സുരാജ് (20) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ടാണ് ട്രിനിറ്റിക്ക് സമീപം പ്രവർത്തിക്കുന്ന ഇ-കോമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരൻ സുരേന്ദ്ര (23) യ്ക്ക് കുത്തേറ്റത്. തുടർന്ന് ഒളിവിൽ പോയ നാലുപേരെയും വാടകവീട്ടിൽനിന്നാണ് പിടികൂടിയത്. താക്കിയത് ചെയ്തിട്ടും സുരേന്ദ്ര സ്ഥാപനത്തിലെ ഒരു ജീവനക്കാരിക്ക് നിരന്തരം പ്രണയസന്ദേശമയച്ചതാണ് അക്രമത്തിന് കാരണമായതെന്ന്…

Read More

ഗതാഗത നിയമലംഘനം: പിഴയീടാക്കാൻ അധികാരമുള്ള പോലീസ് റാങ്ക് ഏതെന്ന് വ്യക്തമാക്കി ട്രാഫിക് പോലീസ് കമ്മിഷണർ.

ബെംഗളൂരു: ഇനിമുതൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയീടാക്കാൻ അവകാശമുള്ള പോലീസ് റാങ്ക് ഏതാണെന്നു വ്യക്തമാക്കി ട്രാഫിക് പോലീസ് കമ്മിഷണർ സർക്കുലർ പുറത്തിറക്കി. നിയമമനുസരിച്ച് എ.എസ്.ഐ.ക്കോ അതിന് മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥർക്കോ മാത്രമാണ് പിഴയീടാക്കാനുള്ള അധികാരമുള്ളതെന്നും അതിനാൽ എ.എസ്.ഐ. റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥർ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയീടാക്കരുതെന്ന് ട്രാഫിക് പോലീസ് കമ്മിഷണറുടെ കർശന നിർദേശം. കഴിഞ്ഞ വെള്ളിയാഴ്ച എച്ച്.എ.എൽ. പോസ്റ്റ് ഓഫീസ് ജങ്ഷനിൽ വെച്ച് ട്രാഫിക് കോൺസ്റ്റബിൾ ബൈക്ക് യാത്രക്കാരനിൽനിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചതോടെ എ.എസ്.ഐ. റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കേ പിഴ പിരിക്കാനുള്ള…

Read More

കർണാടകയിൽ പ്രവേശിക്കുന്നതിന് ആർ ടി പി സി ആർ നിർബന്ധമെന്ന ഉത്തരവ് പിൻവലിക്കണം.

ബെംഗളൂരു : കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്നവർ 72 മണിക്കൂറിനു ഉളളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിയമം ഇന്നത്തെ സാഹചര്യം കണക്കിലെടുത്തു പിൻവലിക്കണമെന്ന് ബാംഗ്ലൂർ കേരള സമാജം കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകളാണ് കേരളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് വരുന്നത് . വിദ്യാഭ്യസത്തിനും ബിസിനെസ്സ് ആവശ്യങ്ങൾക്കും കൃഷിക്കും മറ്റുമായി കര്ണാടകത്തിലെത്തുന്നവരുടെ ബുദ്ധിമുട്ടുകൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇത് സംബന്ധിച്ച നിവേദനം മന്ത്രി ഡോക്ടർ അശ്വത് നാരായണന് കൈമാറി. കേരള സമാജം ജനറൽ…

Read More

ദൊഡ്ഡകല്ലസന്ദ്ര തടാകം പുനരുജ്ജീവിപ്പിക്കാനുള്ള നിർദേശങ്ങൾ അവഗണിച്ച് ബിബിഎംപി

ബെംഗളൂരു : 2020-ൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐഐഎസ്‌സി) റിപ്പോർട്ടിൽ ബ്രുഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പുനഃസ്ഥാപിച്ച 45 തടാകങ്ങളിൽ 15 എണ്ണത്തിൽ “മോശം വെള്ളവും” 24 എണ്ണത്തിൽ അത് “വളരെ മോശവുമാണ്”. 21.16 ഏക്കറിൽ പരന്നുകിടക്കുന്ന കനകപുര റോഡിൽ സ്ഥിതി ചെയ്യുന്ന ദൊഡ്ഡകല്ലസന്ദ്ര തടാകം പുനരുജ്ജീവനത്തിന്റെ പേരിൽ പൗര ഏജൻസി നടത്തുന്ന നടപടികളുടെ മികച്ച ഉദാഹരണമാണ്. എൻ‌ജി‌ഒ ആക്ഷൻ എയ്ഡ് അസോസിയേഷൻ തയ്യാറാക്കിയ തടാകത്തിന്റെ 2019 ലെ ജൈവവൈവിധ്യ റിപ്പോർട്ട് അനുസരിച്ച്, ദൊഡ്ഡകല്ലസന്ദ്ര തടാകത്തിൽ 42 ഇനം 354 മരങ്ങൾ,…

Read More

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നു; സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

ബെംഗളൂരു : കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോർന്ന് എന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് 2018 ഡിസംബർ 13 നാണ് പീഡനദൃശ്യങ്ങള്‍ ചോര്‍ന്നത്. എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആണ് ചോർന്നത്. ലൈംഗികാതിക്രമ ദൃശ്യം ചോർന്ന സംഭവം അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. 2017 ഫെബ്രുവരിയിൽ, ആക്രമണം നടന്നപ്പോൾ, അക്രമികൾ ഒരു സംഘം ആളുകൾ കുറ്റകൃത്യം വീഡിയോയിൽ പകർത്തിയിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയിൽ നിന്ന് ദൃശ്യങ്ങൾ…

Read More
Click Here to Follow Us