ഗതാഗത നിയമലംഘനം: പിഴയീടാക്കാൻ അധികാരമുള്ള പോലീസ് റാങ്ക് ഏതെന്ന് വ്യക്തമാക്കി ട്രാഫിക് പോലീസ് കമ്മിഷണർ.

ബെംഗളൂരു: ഇനിമുതൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയീടാക്കാൻ അവകാശമുള്ള പോലീസ് റാങ്ക് ഏതാണെന്നു വ്യക്തമാക്കി ട്രാഫിക് പോലീസ് കമ്മിഷണർ സർക്കുലർ പുറത്തിറക്കി. നിയമമനുസരിച്ച് എ.എസ്.ഐ.ക്കോ അതിന് മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥർക്കോ മാത്രമാണ് പിഴയീടാക്കാനുള്ള അധികാരമുള്ളതെന്നും അതിനാൽ എ.എസ്.ഐ. റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥർ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയീടാക്കരുതെന്ന് ട്രാഫിക് പോലീസ് കമ്മിഷണറുടെ കർശന നിർദേശം.

കഴിഞ്ഞ വെള്ളിയാഴ്ച എച്ച്.എ.എൽ. പോസ്റ്റ് ഓഫീസ് ജങ്ഷനിൽ വെച്ച് ട്രാഫിക് കോൺസ്റ്റബിൾ ബൈക്ക് യാത്രക്കാരനിൽനിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചതോടെ എ.എസ്.ഐ. റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കേ പിഴ പിരിക്കാനുള്ള അധികാരമുള്ളൂവെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പുതിയ സർക്കുലർ ട്രാഫിക് പോലീസ് കമ്മിഷണർ പുറത്തിറക്കിയത്. തുടർന്നും നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പോലീസ് കമ്മിഷണർ രവികാന്തെ ഗൗഡ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു

പണം വാങ്ങിയ കോൺസ്റ്റബിളിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനുപുറമെ വിവിധ പരിശോധനകളുടെ പേരിൽ വ്യാപകമായി പണം പിരിക്കുന്നതിനെക്കുറിച്ചും പരാതികളുയർന്നട്ടുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച പല പോസ്റ്റുകളിലും രവികാന്തെ ഗൗഡയുടെ ശ്രദ്ധ ലഭിക്കാൻ അദ്ദേഹത്തെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
[masterslider id="10"]

Related posts