ഗതാഗത നിയമലംഘനം: പിഴയീടാക്കാൻ അധികാരമുള്ള പോലീസ് റാങ്ക് ഏതെന്ന് വ്യക്തമാക്കി ട്രാഫിക് പോലീസ് കമ്മിഷണർ.

ബെംഗളൂരു: ഇനിമുതൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയീടാക്കാൻ അവകാശമുള്ള പോലീസ് റാങ്ക് ഏതാണെന്നു വ്യക്തമാക്കി ട്രാഫിക് പോലീസ് കമ്മിഷണർ സർക്കുലർ പുറത്തിറക്കി. നിയമമനുസരിച്ച് എ.എസ്.ഐ.ക്കോ അതിന് മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥർക്കോ മാത്രമാണ് പിഴയീടാക്കാനുള്ള അധികാരമുള്ളതെന്നും അതിനാൽ എ.എസ്.ഐ. റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥർ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയീടാക്കരുതെന്ന് ട്രാഫിക് പോലീസ് കമ്മിഷണറുടെ കർശന നിർദേശം. കഴിഞ്ഞ വെള്ളിയാഴ്ച എച്ച്.എ.എൽ. പോസ്റ്റ് ഓഫീസ് ജങ്ഷനിൽ വെച്ച് ട്രാഫിക് കോൺസ്റ്റബിൾ ബൈക്ക് യാത്രക്കാരനിൽനിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചതോടെ എ.എസ്.ഐ. റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കേ പിഴ പിരിക്കാനുള്ള…

Read More
Click Here to Follow Us