കഴിഞ്ഞ ആറ് മാസത്തിനിടെ ഐഐടി മദ്രാസ് കാമ്പസിൽ ചത്തത് 35 മാനുകൾ

ചെന്നൈ : കഴിഞ്ഞ ആറ് മാസത്തിനിടെ ഐഐടി മദ്രാസ് കാമ്പസിനുള്ളിൽ പുള്ളിമാനുകളും കൃഷ്ണമൃഗങ്ങളും ഉൾപ്പെടെ മൊത്തം 35 മാനുകൾ ചത്തതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. 15 പുള്ളിമാനുകളുടെ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ മറ്റ് 20 മാനുകളുടെ പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ലെന്നും രേഖകളിൽ പറയുന്നു.

വിവരാവകാശ നിയമപ്രകാരം മൃഗാവകാശ പ്രവർത്തകൻ ആർ അശ്വിൻ കുമാറാണ് വിശദാംശങ്ങൾ തേടിയത്. വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ നിന്ന് അയച്ച മറുപടി പ്രകാരം, 2021 ജൂലൈ മുതൽ ഡിസംബർ വരെ കാമ്പസിനുള്ളിൽ 31 പുള്ളിമാൻ മരണങ്ങൾ ഉണ്ടായിട്ടുണ്ട് (ഏറ്റവും കൂടുതൽ 11 മരണങ്ങൾ ഡിസംബർ മാസത്തിലാണ് നടന്നത്).

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

എന്നാൽ, 15 പുള്ളിമാനുകളുടെ പോസ്റ്റ്‌മോർട്ടം മാത്രമാണ് നടത്തിയതെന്ന് മറുപടിയിൽ പറയുന്നു. 15-ൽ മൂന്നെണ്ണം തമിഴ്‌നാട് വെറ്ററിനറി & അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി (തനുവാസ്), വെപ്പേരിയും 12 എണ്ണം ചെന്നൈ വൈൽഡ് ലൈഫ് ഡിവിഷനിലെ വെറ്ററിനറി ഡോക്ടറുമാണ് നടത്തിയത്. നാല് കൃഷ്ണമൃഗങ്ങളുടെ പോസ്റ്റ്‌മോർട്ടം നടത്തി, റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
[masterslider id="10"]

Related posts