കോറമംഗല പബ്ബിൽ കന്നഡ പാട്ട് ആവശ്യപ്പെട്ട അതിഥിയെ ആക്രമിച്ചതിന് ബെംഗളൂരു ഡി.ജെ അറസ്റ്റിൽ.

ബെംഗളൂരു: ശനിയാഴ്ച രാത്രി കോറമംഗലയിലെ പബ്ബിൽ കന്നഡ പാട്ടുകൾ പ്ലേ ചെയ്യാൻ ആവശ്യപ്പെട്ടതിന് ഒരാളെ ഡിസ്ക് ജോക്കി (ഡിജെ) മർദ്ദിച്ചതായി പരാതി. എന്നാൽ സംഭവത്തിന് ഭാഷയുമായി ബന്ധമില്ലെന്നും വൃത്തികെട്ട അസഭ്യം പറഞ്ഞതിനാണ് താൻ അതിഥിയെ മർദ്ദിച്ചെന്നും അവകാശപ്പെട്ട ഡിജെയ്ക്ക് എതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. കോറമംഗലയിലെ ബദ്മാഷ് എന്ന പബ്ബിലാണ് സംഭവം.

സുമിതയും ബന്ധുക്കളുമാണ് പരാതിക്കാർ. സുമിതയും ബന്ധുക്കക്കളും അവരുടെ ജന്മദിനം ആഘോഷിക്കാൻ പബ്ബിൽ പോയിരുനെന്നും, ഒരു കന്നഡ ഗാനം പ്ലേ ചെയ്യാൻ തന്റെ ബന്ധുക്കൾ ഡിജെ സിദ്ധാർത്ഥ് മെഹ്‌റോത്രയോട് അഭ്യർത്ഥിച്ചതായി സുമിത മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ പാട്ട് പ്ലേ ചെയ്യുമെന്ന് ഡി.ജെ അവരോട് പറഞ്ഞെങ്കിലും അത് ചെയ്തില്ല.

  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ

തുടർന്ന് 12.30ന് ഡിജെ സംഗീതം നിർത്തുകയും ചെയ്തു. തന്റെ കസിൻ ഡിജെയോട് കന്നഡ പാട്ട് പ്ലേ ചെയ്യാത്തതെന്തെന്ന് ചോദിച്ചപ്പോൾ, അദ്ദേഹം ഞങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും അത്തരം സ്ഥലങ്ങളിൽ വരരുത് എന്ന പറഞ്ഞുകൊണ്ട് ഞങ്ങളോട് പുറത്തിറങ്ങാൻ പറയുകയും ചെയ്തു.

ഇയാളുടെ പെരുമാറ്റത്തോട് ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ അയാൾ എന്റെ ഒരു കസിൻ്റെ കോളറിൽ പിടിച്ച് മർദ്ദിക്കുകയായിരുന്നു എന്നും സുമിത ആരോപിച്ചു.
സംഭവത്തെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെ കന്നഡ പ്രവർത്തകർ പബ്ബിന് മുന്നിൽ പ്രതിഷേധിക്കുകയും പബ് മാനേജർ ഡൊമിനിക്കിനെ മർദിക്കുകയും ചെയ്തു.

സാധാരണയായി അവർ പബ്ബിൽ കന്നഡ പാട്ടുകൾ പ്ലേ ചെയ്യുന്നതാണെന്നും, ഇനി മുതൽ, ഡിജെകൾ കന്നഡ പാട്ടുകൾ പ്ലേ ചെയ്യുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്നും ഇന്നലത്തെ (ശനിയാഴ്ച) സംഭവത്തിൽ ഞാൻ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു എന്നും സംഭവത്തിൽ ക്ഷമാപണം നടത്തി കൊണ്ട് ഡൊമിനിക് പറഞ്ഞു

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

എന്നാൽ തനിക്ക് നേരെ വൃത്തികെട്ട അധിക്ഷേപം പറഞ്ഞത് കൊണ്ടാണ് ഇടപാടുകാരിൽ ഒരാളെ മർദ്ദിച്ചതെന്ന് ഡിജെ സമ്മതിച്ചു. സംഭവവുമായി ഭാഷയ്ക്ക് ബന്ധമില്ലെന്ന് അവകാശപ്പെട്ട് കൊണ്ട് കന്നഡ പാട്ടുകൾ പാടുന്നതിന്റെയും പ്ലേ ചെയ്യുന്നതിന്റെയും വീഡിയോകളും അദ്ദേഹം ഞങ്ങളെ കാണിച്ചു, എന്നും അതിഥിയുടെ പരുഷമായ പെരുമാറ്റമാണ് ആക്രമിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു എന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts