എൻജിനിയറിങ് പ്രവേശനം; പണം തട്ടിയ യുവാവ് അറസ്റ്റിൽ.

ബെംഗളൂരു : എൻജിനിയറിങ് വിദ്യാർഥികൾക്ക് സ്ട്രീമുകൾ മാറ്റി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ ബിഹാർ സ്വദേശിയായ രാജേശ്വർ (26) എന്ന എം.ബി.എ. ബിരുദധാരിയെ പോലീസ് അറസ്റ്റുചെയ്തു.

കോളേജുകളിലെത്തി സുരക്ഷാ ജീവനക്കാരുമായി സൗഹൃദത്തിലായ ശേഷം വിദ്യാർഥികൾ പേരുംനമ്പറും എഴുതുന്ന എൻട്രി ബുക്കിന്റെ ചിത്രമെടുക്കും. തുടർന്ന് കോളേജ് മാനേജ്‌മെന്റിൽ നിന്നാണെന്ന് പറഞ്ഞ് വിദ്യാർഥികൾക്ക് സന്ദേശം അയയ്ക്കുകയും സ്ട്രീം മാറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഫീസ് തന്നാൽ സഹായിക്കാമെന്ന് അറിയിക്കുകയും ചെയ്യും.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

ഇങ്ങനെ സ്ട്രീം മാറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെ തേടിപ്പിടിച്ചാണ് ഇയാൾ കബളിപ്പിച്ചിരുന്നതെന്നാണ് പോലീസ് പറഞ്ഞത്. ഇയാളിൽനിന്ന് മൂന്നു മൊബൈൽ ഫോണുകളും ഏഴ്‌ സിം കാർഡുകളും നാല് ലാപ്‌ടോപ്പുകളും 1.7 ലക്ഷം രൂപവിലമതിക്കുന്ന സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തട്ടുണ്ട്.

കംപ്യൂട്ടർ സയൻസിന് സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു വിദ്യാർഥിയിൽനിന്ന് ഇയാൾ 1.27 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇയാൾക്ക് പുറമെ മാറ്റ് മൂന്നു വിദ്യാർഥികളെ കൂടി കബളിപ്പിച്ചതായാണ് പ്രതി മൊഴി നൽകിയട്ടുള്ളത് എന്നാൽ ഇനിയും കൂടുതൽ വിദ്യാർഥികളെ കബളിപ്പിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
[masterslider id="10"]

Related posts