കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പുതിയ സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ.

omicron COVD

ബെംഗളൂരു: കൊവിഡ് പരിശോധനയ്ക്കായി തൊണ്ടയിലോ മൂക്കിലോ സ്രവങ്ങൾ നൽകിയ വ്യക്തികൾ സാമൂഹികമായി ബന്ധപ്പെടരുതെന്ന് സർക്കാർ സർക്കുലറിലൂടെ അറിയിച്ചു. ലാബ് ഫലങ്ങൾ അറിയിക്കുന്നത് വരെ, അത്തരം വ്യക്തികൾക്ക് വീട്ടിൽ കർശനമായ ഐസൊലേഷൻ ക്വാറന്റൈൻ നിർബന്ധമാണ്‌. വെളിയിൽ പോകുക, കൂട്ടുകൂടുക, ജോലിക്ക് പോകുക എന്നിങ്ങനെയുള്ള ഉത്തരവാദിത്തരഹിതമായ പെരുമാറ്റം സമൂഹത്തിൽ അണുബാധ പടരാൻ ഇടയാക്കും, കോവിഡ് -19 ന്റെ വ്യാപനവും തടയുന്നതിനാണ് ഈ മുൻകരുതലുകൾ. മാനദണ്ഡങ്ങൾ ലംഘിച്ചാൽ തൽഫലമായി പകർച്ചവ്യാധി നിയമപ്രകാരം നിയമനടപടി സ്വീകരിക്കുന്നും സർക്കുലറിൽ പറയുന്നു.    

Read More

#MeToo: ലൈംഗികാതിക്രമകേസ്; നടൻ അർജുൻ സർജയെ കുറ്റവിമുക്തനാക്കി

ബെംഗളൂരു: ബഹുഭാഷാ നടൻ അർജുൻ സർജയ്‌ക്കെതിരെ നടി ശ്രുതി ഹരിഹരൻ നൽകിയ ലൈംഗികാതിക്രമക്കേസിൽ കബ്ബൺ പാർക്ക് പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് (ബി റിപ്പോർട്ട്) സിറ്റി കോടതി അംഗീകരിച്ചു. നടന് പോലീസ് ക്ലീൻ ചിറ്റ് നൽകിയെങ്കിലും ബി റിപ്പോർട്ട് ചോദ്യം ചെയ്ത് ശ്രുതി പ്രതിഷേധ മെമ്മോ ഫയൽ ചെയ്തില്ല, അതിന്റെ ഫലമായിട്ടാണ് കോടതി പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് അംഗീകരിച്ചത്. 2018 ഒക്ടോബറിൽ, അധികാര സ്ഥാനങ്ങളിലുള്ളവരുടെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും എതിരായ ആഗോള #MeToo പ്രസ്ഥാനം ഇന്ത്യയിലെത്തിയപ്പോൾ, ജനപ്രിയ നടനെതിരെ ശ്രുതി ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചിരുന്നു.…

Read More

ബെംഗളൂരുവിലെ വ്യാപകമായ വാരാന്ത്യ കർഫ്യൂവിലും തനിമയൊട്ടും ചോരാതെ സംക്രാന്തി ആഘോഷിച്ച് ജനങ്ങൾ.

ബെംഗളൂരു: കൊയ്ത്തുത്സവമായ മകരസംക്രാന്തി ശനിയാഴ്ച ആഘോഷിക്കുന്നതിൽ നിന്ന് പൗരന്മാരെ പിന്തിരിപ്പിക്കാൻ വാരാന്ത്യ കർഫ്യൂ പരാജയപ്പെട്ടു. മാർക്കറ്റുകൾ അടച്ചിടുകയും പൊതു സഞ്ചാരം നിയന്ത്രിക്കുകയും ചെയ്‌തപ്പോൾ, പൗരന്മാർ വീടിനുള്ളിൽ അതേ പരമ്പരാഗതവും സാംസ്‌കാരികവുമായ ആവേശത്തോടെ തന്നെ ഉത്സവം ആഘോഷിച്ചു. കർഫ്യൂ കണക്കിലെടുത്ത്, മിക്ക ഫെസ്റ്റിവൽ ഉപഭോക്താക്കളും വെള്ളിയാഴ്ച തന്നെ മാർക്കറ്റുകളിലേക്ക് ഒഴുകിയെത്തിയിരുന്നു. അതിനു പുറമെ ശനിയാഴ്ച രാവിലെയും ആളുകൾ കെആർ മാർക്കറ്റ്, മടിവാള, മല്ലേശ്വരം മാർക്കറ്റുകളിൽ നിന്ന് സംക്രാന്തിയുടെ രണ്ട് പ്രധാന ചിഹ്നങ്ങളായ കരിമ്പും മാമ്പഴവും വാങ്ങാൻ എത്തി. തുടർന്ന് ആളുകൾ എള്ള്, ശർക്കര, ഉണക്ക തേങ്ങ,…

Read More

ധാബ തൊഴിലാളിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയിൽ.

ബെംഗളൂരു: ധാബയിലെ ജീവനക്കാരനെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ സ്ഥിരം കുറ്റവാളികൾ ഉൾപ്പെടെ മൂന്നുപേരെ സോളദേവനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഡിസംബർ 23ന് നെലമംഗല ഹൈവേയിലെ യു ടേൺ ധാബയിലാണ് സംഭവം നടന്നത്. ആക്രമണം ആസൂത്രണം ചെയ്ത ഉടമയും ഭാര്യയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഘം ധാബ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ സംഘമെത്തി ജീവനക്കാരിലൊരാളായ മനോഹറിനെ തീകൊളുത്തുമ്പോൾ ധാബയുടെ ഉടമ പരിസരത്തുണ്ടായിരുന്നില്ല. സഹപ്രവർത്തകൻ തേജസ് യുവാവിന്റെ തീ അണച്ച ശേഷം  വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട്…

Read More

10 വർഷത്തിനിടെ ബെംഗളൂരുവിന് 5 ചതുരശ്ര കിലോമീറ്റർ വനം നഷ്ടപ്പെട്ടതായി റിപ്പോർട്ട്.

ബെംഗളൂരു : 2011-ൽ 94 ചതുരശ്ര കിലോമീറ്റർ വനങ്ങളുണ്ടായിരുന്ന ബെംഗളൂരുവിൽ 2021 ആയതോടെ 89 ചതുരശ്ര കിലോമീറ്റർ വനങ്ങൾ മാത്രമാണുള്ളത്, ഒരു ദശാബ്ദം മുമ്പുള്ള 7.2 ശതമാനത്തിൽ നിന്ന് മൊത്തം വനവിസ്തൃതി 6.8 ശതമാനമായി എന്ന് 2021 ലെ ഇന്ത്യൻ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ISFR) വെളിപ്പെടുത്തി. 2011-നെ അപേക്ഷിച്ച് 2021-ൽ ബെംഗളൂരുവിന് ഏകദേശം 12.9 ചതുരശ്ര കിലോമീറ്റർ ഇടതൂർന്ന വനങ്ങളാണ് (എംഡിഎഫ്) നഷ്ടപ്പെട്ടത് , അതായത് ഏകദേശം 7.9 ചതുരശ്ര കിലോമീറ്റർ തുറന്ന വനങ്ങളും (OF) ചേർത്താണ് നഷ്ടപ്പെട്ടട്ടുള്ളത്. കഴിഞ്ഞ വർഷത്തെ…

Read More

കുതിച്ചുയർന്ന് കർണാടകയിലെ കോവിഡ് കണക്കുകൾ, വിശദമായി ഇവിടെ വായിക്കാം (15-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 32793 റിപ്പോർട്ട് ചെയ്തു. 4273 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 15.00% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 4273 ആകെ ഡിസ്ചാര്‍ജ് : 2977743 ഇന്നത്തെ കേസുകള്‍ : 32793 ആകെ ആക്റ്റീവ് കേസുകള്‍ : 169850 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 38418 ആകെ പോസിറ്റീവ് കേസുകള്‍ : 3186040…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (15-01-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 23,989 റിപ്പോർട്ട് ചെയ്തു. 10,988  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി  16.7% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് :  10,988 ആകെ ഡിസ്ചാര്‍ജ് :  27,47,974 ഇന്നത്തെ കേസുകള്‍ : 23,989 ആകെ ആക്റ്റീവ് കേസുകള്‍ :  29,15,948 ഇന്ന് കോവിഡ് മരണം :  11 ആകെ കോവിഡ് മരണം :  36,967 ആകെ പോസിറ്റീവ് കേസുകള്‍ : 1,31,007 ഇന്നത്തെ പരിശോധനകൾ :  1,43,536…

Read More

200 കോടിയുടെ ഭൂമി കുംഭകോണത്തിൽ കുടുങ്ങി ആരോഗ്യവകുപ്പ് ജീവനക്കാർ.

ബെംഗളൂരു: ആരോഗ്യവകുപ്പ് ജീവനക്കാർ ചേർന്ന് രൂപീകരിച്ച ഹൗസിങ് സഹകരണസംഘം 200 കോടിയുടെ ഭൂമി കുംഭകോണത്തിൽ കുടുങ്ങി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എംപ്ലോയീസ് ഹൗസ് ബിൽഡിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് 1000-ലധികം ആളുകളിൽ നിന്നാണ് പണം പിരിച്ചെടുത്ത്. ബെംഗളൂരുവിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ദേവനഹള്ളിക്ക് സമീപം സൈറ്റ് അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. എന്നാൽ യഥാർത്ഥ സമയപരിധി കഴിഞ്ഞ് അഞ്ച് വർഷത്തിത്തിനു ശേഷവും സൈറ്റുകൾ വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് 37 സൈറ്റ് വാങ്ങുന്നവർ നൽകിയ പരാതിയിൽ പറയുന്നത്. 36 മാസത്തിനുള്ളിൽ സൈറ്റുകൾ തങ്ങളുടെ പേരിൽ രജിസ്റ്റർ…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (15-01-2022)

കേരളത്തില്‍ 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന…

Read More

ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് വാങ്ങുന്നത് ശരിയല്ലെന്ന് ഹൈക്കോടതി.

KOCHI LULU-MALL

ബെംഗളൂരു: കൊച്ചി ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് പ്രഥമദൃഷ്ട്യാ അനുചിതമെന്ന് ഹൈക്കോടതി. മാൾ തങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് പാർക്കിംഗ് ഫീസ് പിരിക്കുന്നത് അനധികൃതമാണെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. ബിൽഡിംഗ് റൂൾസ് അനുസരിച്ച്, പാർക്കിംഗ് സ്ഥലം കെട്ടിടത്തിന്റെ ഭാഗമാണ്, പാർക്കിംഗ് സ്ഥലമുണ്ടാകുമെന്നഉണ്ടാകുമെന്ന ഉപാധിയിലാണ് കെട്ടിടത്തിന് പെര്‍മിറ്റ് കൊടുക്കുന്നത്. തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ ഒരു കെട്ടിടം നിർമ്മിക്കുന്നു. നിർമ്മാണത്തിന് ശേഷം ഉടമയ്ക്ക് പാർക്കിംഗ് ഫീ ശേഖരിക്കാമോ എന്നതാണ് ഹര്‍ജിക്കാരൻ ഉന്നയിച്ച ചോദ്യം. പ്രഥമാഭിപ്രായം അങ്ങനെയല്ലെന്നാണ് കോടതിയുടെ അഭിപ്രായം. എന്നാൽ ഈ വിഷയത്തിൽ മുനിസിപ്പാലിറ്റിയുടെ…

Read More
Click Here to Follow Us