ബെംഗളൂരുവിലെ വ്യാപകമായ വാരാന്ത്യ കർഫ്യൂവിലും തനിമയൊട്ടും ചോരാതെ സംക്രാന്തി ആഘോഷിച്ച് ജനങ്ങൾ.

ബെംഗളൂരു: കൊയ്ത്തുത്സവമായ മകരസംക്രാന്തി ശനിയാഴ്ച ആഘോഷിക്കുന്നതിൽ നിന്ന് പൗരന്മാരെ പിന്തിരിപ്പിക്കാൻ വാരാന്ത്യ കർഫ്യൂ പരാജയപ്പെട്ടു. മാർക്കറ്റുകൾ അടച്ചിടുകയും പൊതു സഞ്ചാരം നിയന്ത്രിക്കുകയും ചെയ്‌തപ്പോൾ, പൗരന്മാർ വീടിനുള്ളിൽ അതേ പരമ്പരാഗതവും സാംസ്‌കാരികവുമായ ആവേശത്തോടെ തന്നെ ഉത്സവം ആഘോഷിച്ചു.

കർഫ്യൂ കണക്കിലെടുത്ത്, മിക്ക ഫെസ്റ്റിവൽ ഉപഭോക്താക്കളും വെള്ളിയാഴ്ച തന്നെ മാർക്കറ്റുകളിലേക്ക് ഒഴുകിയെത്തിയിരുന്നു. അതിനു പുറമെ ശനിയാഴ്ച രാവിലെയും ആളുകൾ കെആർ മാർക്കറ്റ്, മടിവാള, മല്ലേശ്വരം മാർക്കറ്റുകളിൽ നിന്ന് സംക്രാന്തിയുടെ രണ്ട് പ്രധാന ചിഹ്നങ്ങളായ കരിമ്പും മാമ്പഴവും വാങ്ങാൻ എത്തി.

തുടർന്ന് ആളുകൾ എള്ള്, ശർക്കര, ഉണക്ക തേങ്ങ, വറുത്ത കടല, വറുത്ത ചെറുപയർ എന്നിവകൊണ്ട് ഉണ്ടാക്കിയ ഉത്സവവിഭവമായ “യെല്ലു-ബെല്ല” അയൽക്കാർക്കും അടുത്ത സുഹൃത്തുക്കൾക്കും വിതരണം ചെയ്തു. ക്ഷേത്രങ്ങൾ പൊതുജനങ്ങൾക്കായി അടച്ചുവെങ്കിലും പുരോഹിതരും ക്ഷേത്ര ജീവനക്കാരും രാവിലെ പ്രത്യേക സംക്രാന്തി പ്രാർത്ഥനകൾ നടത്തി.

സിദ്ധപുര, മരിയണ്ണാന പാളയ, കെങ്കേരി, കെആർ പുരം എന്നിവിടങ്ങളിൽ ആളുകൾ കന്നുകാലികളെ പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിച്ച് പൂജ നടത്തുകയും വൈകുന്നേരങ്ങളിൽ കന്നുകാലികളെ തീയിൽ ഓടിക്കുന്ന ചടങ്ങും നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us