ഭക്ഷണമാണെന്ന് കരുതി സ്‌ഫോടകവസ്തുക്കൾ നിറച്ച പൊതി കടിച്ച നായ ചത്തു

ബെംഗളൂരു : വയലിൽ സ്‌ഫോടകവസ്തു നിറച്ച പൊതി കഴിക്കാൻ ശ്രമിച്ചതോടെ പൊതി പൊട്ടിത്തെറിച്ച് നായ ചത്തു. ഷിറ താലൂക്കിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്

സ്‌കൂൾ ഗ്രൗണ്ടിൽ സ്‌കൂൾ വിദ്യാർഥികൾ കളിക്കുന്നതിനിടെയാണ് പൊതി കണ്ടെത്തിയത്. ഒരു കുട്ടി അത് എടുത്ത് അച്ഛനെ കാണിച്ചു.

മന്ത്രവാദം നടത്തി ആരോ ഇട്ട പൊതിയാണെന്നു പറഞ്ഞ അച്ഛൻ അത് പറമ്പിൽ തന്നെ ഉപേക്ഷിച്ചിരുന്നു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

ഇതിനിടെ ഒരു തെരുവ് നായ വന്നത് കടിക്കുകയായിരുന്നു . കടിച്ചയുടനെ അത് പൊട്ടിത്തെറിച്ച് നായയുടെ വായ പിളർന്നു. നായ സംഭവസ്ഥലത്ത് തന്നെ ചത്തു.

പൊതിയിൽ സ്‌ഫോടകവസ്തു നിറച്ചത് ചില അക്രമികളാണെന്ന് വ്യക്തമാണ്.

പക്ഷേ, എന്തായിരുന്നു അവരുടെ ഉദ്ദേശം? എന്തെങ്കിലും ക്രിമിനൽ പ്രവൃത്തി ചെയ്യാൻ വേണ്ടിയാണോ ഇത് ചെയ്തത്? ഇതിന്റെ പിന്നിൽ ആരാണെന്നും വ്യക്തമല്ല.

ഷിരാ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഈ ഭാഗത്ത് കൂടുതൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നു പറഞ്ഞ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts