മൂന്ന് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് ഹെൽമറ്റ് ഉപയോഗിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയെ ഹെൽമറ്റ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

യശോധ (23) ആണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നൽകാത്തതിന് മൂന്ന് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്.

കഴിഞ്ഞ ജനുവരി നാലിന് ദാവൻഗെരെ ചന്നഗിരി താലൂക്കിലെ നുഗ്ഗിഹള്ളി ക്രോസിന് സമീപമാണ് സംഭവം.

ദാവൻഗെരെ താലൂക്കിലെ നർഗനഹള്ളി വില്ലേജിലെ തിപ്പേഷ് (28) ആണ് പ്രതി.

ഹൊസൂർ ഗ്രാമത്തിലെ ചന്നഗിരി താലൂക്കിലെ യശോധയും തിപ്പേഷും പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ചത് ആറുമാസം മുമ്പാണ്.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ജനുവരി നാലിന് തിപ്പേഷിനൊപ്പം യശോദ വീട്ടിലെത്തിയിരുന്നു. പിന്നീട് മടങ്ങുംവഴി യശോധ ബൈക്കപകടത്തിൽ മരിച്ചതായി തിപ്പേഷ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു .

എന്നാൽ യശോധയുടെ മൃതദേഹം കണ്ടപ്പോൾ പിതാവിന് സംശയം തോന്നി. തുടർന്ന് തന്റെ മകൾ ബൈക്ക് അപകടത്തിൽ മരണപെട്ടതല്ല, പകരം അവളെ കൊലപ്പെടുത്തിയെന്നാണ് പിതാവ് പരാതി നൽകുകയായിരുന്നു.

പരാതി നൽകി അന്വേഷണം നടത്തിയപ്പോഴാണ് അപകടത്തിന് പിന്നിലെ രഹസ്യം പൊലീസിന് ലഭിച്ചത്. തിപ്പേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഹെൽമറ്റ് കൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

തുടർന്ന് യശോധ ബൈക്കിൽ നിന്ന് വീണു മരണപെട്ടതാണെന്ന് കഥ മെനഞ്ഞുവെന്നും പോലിസിനോട് തിപ്പേഷ് സമ്മതിച്ചു .

ചന്നഗിരി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് തിപ്പേഷിനെ ജയിലിലടച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts