200 കോടിയുടെ ഭൂമി കുംഭകോണത്തിൽ കുടുങ്ങി ആരോഗ്യവകുപ്പ് ജീവനക്കാർ.

ബെംഗളൂരു: ആരോഗ്യവകുപ്പ് ജീവനക്കാർ ചേർന്ന് രൂപീകരിച്ച ഹൗസിങ് സഹകരണസംഘം 200 കോടിയുടെ ഭൂമി കുംഭകോണത്തിൽ കുടുങ്ങി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എംപ്ലോയീസ് ഹൗസ് ബിൽഡിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് 1000-ലധികം ആളുകളിൽ നിന്നാണ് പണം പിരിച്ചെടുത്ത്. ബെംഗളൂരുവിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ദേവനഹള്ളിക്ക് സമീപം സൈറ്റ് അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

എന്നാൽ യഥാർത്ഥ സമയപരിധി കഴിഞ്ഞ് അഞ്ച് വർഷത്തിത്തിനു ശേഷവും സൈറ്റുകൾ വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് 37 സൈറ്റ് വാങ്ങുന്നവർ നൽകിയ പരാതിയിൽ പറയുന്നത്. 36 മാസത്തിനുള്ളിൽ സൈറ്റുകൾ തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടുമെന്ന പ്രതീക്ഷയിൽ 2012ൽ തന്നെ പ്രാരംഭ പണമടച്ചതായി സൈറ്റ് വാങ്ങുന്നവർ പറഞ്ഞു. അത്തരം ഹൗസിംഗ് കോ-ഓപ്പുകൾ സാധാരണയായി സൈറ്റ് വാങ്ങുന്നവരെ തവണകളായി പേയ്‌മെന്റുകൾ നടത്താനും ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമേ പൊതുജനങ്ങളിൽ നിന്നും ബുക്കിംഗ് സ്വീകരിക്കാനും അനുവദിക്കാറുണ്ട്.

ഇന്നുവരെ, 1,000-ലധികം അപേക്ഷകർ തവണകളായി പണം അടച്ചട്ടുണ്ട് ഇതിൽ ഉൾപ്പെട്ട ഏകദേശ തുക 200 കോടി രൂപയോളം വരുമെന്നാണ് പരാതിയിൽ പറയുന്നത്. ഒരു സൈറ്റ് ബുക്ക് ചെയ്തവരിൽ ഒരാളാണ് ഗവിസിദ്ദേശ്വർ കത്തരാകി, ഇദ്ദേഹം 2012-ൽ ഇൻസ്‌റ്റാൾമെന്റ് അടയ്‌ക്കാൻ തുടങ്ങി, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 30X50 എന്ന കണക്കിൽ സൈറ്റിനായി 10 ലക്ഷം രൂപയാണ് നൽകിത്. ഇതേപോലെ നിരവതി പേരാണ് ചതിക്കപെട്ടതായി പരാതിയിൽ പറയുന്നത്. 

മുൻ പരാതിയുടെ അടിസ്ഥാനത്തിൽ കർണാടക കോഓപ്പറേറ്റീവ് സൊസൈറ്റി ആക്‌ട് സെക്ഷൻ 64 പ്രകാരം സഹകരണ സ്ഥാപനത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് കർണാടകയിലെ സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഏറ്റവും പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ അന്വേഷണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു മുൻപരാതി. ബോർഡിന്റെ അനുമതിയില്ലാതെ നടത്തുന്ന പണമിടപാടുകൾ, ഭൂമി കരാറുകൾ, RTGS വഴിയുള്ള പണം കൈമാറ്റം എന്നിവ ഞങ്ങൾ പരിശോധിക്കുന്നുണ്ടെന്നും . പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആഭ്യന്തരമായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും നിലവിലുള്ള അന്വേഷണത്തിൽ ഏറ്റവും പുതിയ പരാതി കൂട്ടിച്ചേർക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us