മോഷണം പോയ ബൈക്കുകളുടെ ഉടമസ്ഥരെ കണ്ടെത്താൻ ബെംഗളൂരു സിറ്റി പൊലീസ് സംഘടിപ്പിച്ച ‘ബൈക്ക് പരേഡ്’ ശ്രദ്ധേയമായി.

ബെംഗളൂരു : മോഷണം പോയ ബൈക്കുകളുടെ ഉടമസ്ഥരെ കണ്ടെത്താൻ ബെംഗളൂരു സിറ്റി പൊലീസ് സംഘടിപ്പിച്ച ‘ബൈക്ക് പരേഡ്’ ശ്രദ്ധേയമായി. ഈ വർഷം മോഷ്ടാക്കളിൽ നിന്നു പിടിച്ചെടുത്തതും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതുമായി ആയിരത്തിലധികം ബൈക്കുകളാണ് പൊലീസ് യെലഹങ്കയിലെ ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്ര ഗ്രൗണ്ടിൽ ഇന്നലെ നിരത്തിയത്.

നഷ്ടപ്പെട്ട വാഹനം ഈ കൂട്ടത്തിലുണ്ടോ എന്നു പരിശോധിക്കാൻ നഗരത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളെത്തി. ഇവരിൽ ഇരുപതോളം പേർക്കു സ്വന്തം വാഹനം കണ്ടെത്താനുമായി. നഷ്ടപ്പെട്ട വാഹനങ്ങളുടെ ഉടമസ്ഥരെ കണ്ടെത്താൻ ഇതാദ്യമായാണ് ബെംഗളൂരുവിൽ വാഹന പരേഡ് നടത്തുന്നത്. ഗിയർ ഉള്ളതും ഇല്ലാത്തതുമായ 1180 ഇരുചക്ര വാഹനങ്ങളാണ് പ്രദർശിപ്പിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ ടി. സുനീൽകുമാർ പരേഡ് ഉദ്ഘാടനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us