പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു വധശിക്ഷ നൽകും വിധം നിയമ നിർമാണം നടത്താൻ കർണാടക സർക്കാർ.

ബെംഗളൂരു : പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു വധശിക്ഷ നൽകും വിധം നിയമ നിർമാണം നടത്താൻ കർണാടക സർക്കാർ നീക്കം. ഇതു സംബന്ധിച്ച് മധ്യപ്രദേശ് സർക്കാർ പാസാക്കിയ നിയമത്തിന്റെ വിശദാംശങ്ങൾ സർക്കാർ ശേഖരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു.

കഴിഞ്ഞയാഴ്ച ദലിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയപുരയിലുണ്ടായ സംഭവം തീരദേശ ജില്ലകളിൽ വലിയ സംഘർഷങ്ങൾക്കു കാരണമായി. ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ മാനഭംഗത്തിനു വധശിക്ഷ ലഭിക്കും വിധമുള്ള നിയമം ഉണ്ടാകേണ്ടതുണ്ട്.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു വധശിക്ഷ ലഭിക്കും വിധമുള്ള ബിൽ ഈ മാസം നാലിനാണ് മധ്യപ്രദേശ് നിയമസഭ പാസാക്കിയത്. ഇതോടെ രാജ്യത്ത് ഇത്തരം നിയമ നിർമാണം നടത്തുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്.

  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts