സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതിന് വിദ്യാർത്ഥിനിയുടെ വസ്ത്രം അഴിച്ചുമാറ്റി.

ശ്രീരംഗപട്ടണ: ക്ലാസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നുവെന്നാരോപിച്ച് സർക്കാർ സ്‌കൂളിലെ ഹെഡ് മിസ്ട്രസ് (എച്ച്എം) വിദ്യാർത്ഥിനിയുടെ വസ്ത്രം അഴിച്ചുവിട്ടു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിലെ ഗാനംഗോരു ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂളിൽ ഒരാഴ്ച മുമ്പാണ് സംഭവം.

എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ കൊണ്ടുവന്നിരുന്നുവെന്നും ഇത് ശ്രദ്ധയിൽപ്പെട്ട ഹെഡ് മിസ്ട്രസ് കുട്ടിയെ മറ്റൊരു ക്ലാസ് മുറിയിൽ കൊണ്ടുപോയി പൂട്ടിയിട്ടതായും റിപ്പോർട്ടുകളുണ്ട്. ഹെഡ് മിസ്ട്രസ് പെൺകുട്ടിയെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട ശേഷം വസ്ത്രം അഴിച്ചുമാറ്റി അപമര്യാദയായി പെരുമാറിയതായിട്ടാണ് നാട്ടുകാരും രക്ഷിതാക്കളും ആരോപിച്ചത്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ഹെഡ്മിസ്ട്രസിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് നാട്ടുകാരും രക്ഷിതാക്കളും തഹസിൽദാർ ശ്വേതയ്ക്ക് പരാതി നൽകിയട്ടുണ്ട് . പരാതി ലഭിച്ചതിനെ തുടർന്ന് തഹസിൽദാർ സ്‌കൂളിലെത്തി വിദ്യാർഥിനിയിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുമായി (ബിഇഒ) വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും എച്ച്എംക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാണ്ഡ്യ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് (ഡിഡിപിഐ) പരാതി നൽകിയിട്ടുണ്ടെന്നും തഹസിൽദാർ ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts