കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

കോഴിക്കോട്: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ (എംഎംസി) എംബിബിഎസ് വിദ്യാർത്ഥിനി (20) പുരുഷ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം തേഞ്ഞിപ്പലം സ്വദേശിയായ ആദർശ് നാരായണൻ എന്ന മൂന്നാം വർഷ വിദ്യാർത്ഥിയാണ് മരിച്ചത്. എംഎംസി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഹോസ്റ്റൽ കെട്ടിട സമുച്ചയത്തിന്റെ ടെറസിൽ നിന്ന് ചാടിയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ഉള്ളിയേരി പോലീസ് പറയുന്നത്.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

വ്യാഴാഴ്ച വീട്ടിൽ നിന്ന് മടങ്ങിയെത്തിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടി വിഷമത്തിലായിരുന്നുവെന്ന് ഹോസ്റ്റൽ സുഹൃത്തുക്കൾ അറിയിച്ചു. ആദര്ശിന്റെ മാതാപിതാക്കള് ക്യാമ്പസിലെത്തിയട്ടുണ്ട്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts