തമിഴ്‌നാട് സെക്രട്ടേറിയറ്റിനും രണ്ട് റെയിൽവേ സ്റ്റേഷനുകൾക്കും ബോംബ് ഭീഷണി

ചെന്നൈ: ബോംബ് ഭീഷണി കത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച രാത്രി സെക്രട്ടേറിയറ്റിലും ചെന്നൈ എഗ്മോർ, മധുരാന്തകം റെയിൽവേ സ്റ്റേഷനുകളിലും പോലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡും വിശദമായ പരിശോധന നടത്തി.

തുടർന്ന് നടത്തിയ തിരച്ചിലിൽ അത് ഒരു വ്യാജ ബോംബ് ഭീഷണിയാണെന്ന് കണ്ടെത്തുകയായിരുന്നു. അയച്ചയാളുടെ വിശദാംശങ്ങളില്ലാത്ത കത്ത് മധുരാന്തകം റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അഭിസംബോധന ചെയ്തുള്ളതായിരുന്നു. സെക്രട്ടേറിയറ്റ്, ചെന്നൈ എഗ്മോർ, മധുരാന്തകം റെയിൽവേ സ്‌റ്റേഷനുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്.

  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

റെയിൽവേ ഉദ്യോഗസ്ഥർ ലോക്കൽ പോലീസിനെയും സ്‌പെഷ്യൽ ബ്രാഞ്ച് സിഐഡി (എസ്ബി-സിഐഡി) വിഭാഗത്തെയും വിവരമറിയിക്കുകയും ചെയ്തു. അതാത് നഗര-ജില്ലാ യൂണിറ്റുകളിലെയും ബി.ഡി.ഡി.എസ് യൂണിറ്റുകളിലെയും പോലീസ് ഉദ്യോഗസ്ഥർ രണ്ട് മണിക്കൂറോളം മൂന്ന് സ്ഥലങ്ങളിലും സമഗ്രമായ തിരച്ചിൽ നടത്തിയ ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മധുരാന്തകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts