91 വർഷം പഴക്കമുള്ള സംസ്ഥാന സർക്കാർ സ്‌കൂൾ തകർച്ചയുടെ വക്കിൽ

91-year-old Bengaluru govt school faces demolition

ബെംഗളൂരു: നഗരത്തിലെതന്നെ ഏറ്റവും പഴക്കംചെന്ന കെട്ടിടങ്ങളിലൊന്നായ അശോക്നഗറിലെ സർക്കാർ തമിഴ് ഹയർ പ്രൈമറി സ്‌കൂളിനോട് അധികൃതരുടെ അവഗണന ഇനിയും തുടർന്നാൽ കെട്ടിടം ഉടൻ നിലംപൊത്തിയേക്കാം. അടുത്തിടെ സ്‌കൂളിൽ പഠിക്കുന്ന ഏതാനും വിദ്യാർഥികളെ സമീപത്തെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയതോടെ സ്കൂൾ പരിസരം ആളൊഴിഞ്ഞ നിലയിലാണ്.

സർക്കാരിന് യാതൊരു ചെലവുമില്ലാതെ കെട്ടിടം പുനഃസ്ഥാപിക്കാൻ മുന്നോട്ട് വന്ന ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജിന്റെ (ഇന്റച്ച്) നിർദ്ദേശം ശക്തമായ റിയൽ എസ്റ്റേറ്റ് ലോബി അട്ടിമറിക്കുമെന്ന് വൃത്തങ്ങൾ പറയുന്നത്. 15,500 ചതുരശ്ര അടി സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്, അതിന്റെ മൂല്യം കോടികളാണ്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ല.

ഗരുഡ മാളിന് സമീപമുള്ള ഈ സ്കൂൾ 1930 ൽ കൊളോണിയൽ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്, കഴിഞ്ഞ വർഷത്തോളമായി സ്‌കൂൾ വൈദ്യുതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. നല്ല വിദ്യാർത്ഥികളുടെ എണ്ണം ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ശേഷിക്കുന്നത് ഒരു അദ്ധ്യാപകനും ഒമ്പത് വിദ്യാർത്ഥികളും മാത്രമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us