ഇറച്ചിക്കറി ആവശ്യപ്പെട്ട് മർദ്ദനം; യുവാവിനെ ഭാര്യ അമ്മിക്കല്ല് ഉപയോഗിച്ച് തലയ്ക്കിടിച്ചു കൊന്നു.

CRIME

ചെന്നൈ: മധുര ജില്ലയിൽ മേലൂരിന് സമീപം മദ്യലഹരിയി‍ൽ ഇറച്ചിക്കറി ആവശ്യപ്പെട്ട് മർദിച്ച യുവാവിനെ ഭാര്യ അമ്മിക്കല്ല് ഉപയോഗിച്ച് തലയ്ക്കിടിച്ചു കൊന്നു. ഭാര്യ ഷീലയ്ക്കും രണ്ടു മക്കൾക്കുമൊപ്പം താമസിച്ചിരുന്ന വല്ലളപ്പട്ടി സ്വദേശി മണികണ്ഠനാണു കൊല്ലപ്പെട്ടത്.

 സംഭവദിവസം ഇറച്ചി വാങ്ങിയ മണികണ്ഠൻ ഷീലയോട് ഉടൻ പാകം ചെയ്തു തരാൻ ആവശ്യപ്പെട്ടു എന്നാൽ പാചകത്തിനിടെ മദ്യലഹരിയിൽ മണികണ്ഠൻ തർക്കമുണ്ടാക്കി. ഇതിനിടെ പ്രകോപിതയായ ഷീല അമ്മിക്കല്ലെടുത്തു ഭർത്താവിന്റെ തലയ്ക്കിടിക്കുകയായിരുന്നു. മണികണ്ഠൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. തുടർന്ന് ഷീല തന്നെ മേലൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

  ഇന്ധനവില കുതിച്ചുയരുമെന്ന ഭീതി: പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; ഇന്ധനം ശേഖരിക്കാൻ തിരക്ക്

മദ്യത്തിന് അടിമയായ മണികണ്ഠൻ ഭാര്യയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൂടാതെ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മണികണ്ഠന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതായും, ഇതേച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നും പൊലീസ് പറഞ്ഞു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ യുവത്വത്തെ വിഴുങ്ങി വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!
[masterslider id="10"]

Related posts

Click Here to Follow Us