ചെന്നൈ: കൊവിഡ് 19 ബാധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും മക്കൾ നീതി മയ്യം (എംഎൻഎം) പ്രസിഡന്റുമായ കമൽഹാസൻ പൂർണമായി സുഖം പ്രാപിച്ചതായി ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു. നവംബർ 22 ന് കൊവിഡ് 19 സ്ഥിരീകരിച്ച കമൽഹാസന് ഡിസംബർ 3 വരെ ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡിസംബർ 4 മുതൽ ജോലിയിൽ പ്രവേശിക്കാൻ സജീവനായിരിക്കുമെന്നും ആരോഗ്യ ബുള്ളറ്റിനിൽ ആശുപത്രി കൂട്ടിച്ചേർത്തു. ശ്രീരാമചന്ദ്ര മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. സുഹാസ് പ്രഭാകർ ബുധനാഴ്ച പുറത്തിറക്കിയ ഒരു മെഡിക്കൽ ബുള്ളറ്റിനിലാണ് , “കമൽഹാസന് നേരിയ കോവിഡ്…
Read MoreDay: 1 December 2021
അയൽ സംസ്ഥാനമായ കേരളത്തിലേക്കുള്ള ബസ് സർവീസ് തമിഴ്നാട് പുനരാരംഭിച്ചു.
ചെന്നൈ: അയൽ സംസ്ഥാനമായ കേരളത്തിലേക്ക് ബസുകളുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നവംബർ 30 ചൊവ്വാഴ്ച പറഞ്ഞു. കോവിഡ്-19 വ്യാപനം തടയാൻ നിലവിലെ മാനദണ്ഡങ്ങൾ ഡിസംബർ 15 വരെ നീട്ടിയതായി പ്രഖ്യാപിച്ച സ്റ്റാലിൻ, അന്തർ സംസ്ഥാന പൊതുഗതാഗത സേവനങ്ങൾ ഇനിമുതൽ കേരളത്തിലും പ്രവർത്തിക്കുമെന്ന് അറിയിച്ചു. മറ്റ് അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ അന്തർ സംസ്ഥാന പൊതുഗതാഗത സേവനങ്ങൾ ഇതിനകം തന്നെ പ്രവർത്തനക്ഷമമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി, അതേപോലെ അത്തരം സേവനങ്ങൾ കേരളത്തിൽ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വൈറസ് ബാധിതരുടെ…
Read Moreതന്നെ “തല” എന്ന് വിളിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും അജിത്ത്
ചെന്നൈ: തല എന്നറിയപ്പെടുന്ന നടൻ അജിത് തന്റെ പിആർഒ സുരേഷ് ചന്ദ്ര മുഖേന ഒരു പത്രക്കുറിപ്പ് ഇറക്കി, അതായതു തന്നെ മറ്റു തലകെട്ടുകളോടെ വിളിക്കുന്നത് നിർത്താൻ എല്ലാവരോടും അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു പത്രക്കുറുപ്പ്. വാസ്തവത്തിൽ, അജിത്ത് തന്റെ പേരിന് ഉപസർഗ്ഗങ്ങളൊന്നും ആവശ്യമില്ല, മറിച്ച് തന്നെ അജിത്, അജിത് കുമാർ അല്ലെങ്കിൽ എകെ എന്ന പേരിൽ മാത്രം അറിയപ്പെടാൻ ആഗ്രഹിക്കുന്നു എന്നും അറിയിച്ചു. പൊതുജനങ്ങളെയും മാധ്യമങ്ങളെയും യഥാർത്ഥ ആരാധകരെയും അഭിസംബോധന ചെയ്തുകൊണ്ട് അജിത്തിന്റെ കുറിപ്പ് ഇങ്ങനെ പറയുന്നു, “ഇനി മുതൽ അജിത്, അജിത് കുമാർ അല്ലെങ്കിൽ ജസ്റ്റ്…
Read Moreനവംബറിൽ ചെന്നൈ മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്തത് 29 ലക്ഷം പേർ.
ചെന്നൈ: നവംബറിൽ ശരാശരി 97,466 പേരാണ് ചെന്നൈയിൽ മെട്രോ ട്രെയിനുകൾ ഉപയോഗിച്ചത്, മെട്രോ അതിന്റെ യാത്രാമാർഗ്ഗം പ്രതിമാസം 29.2 ലക്ഷം യാത്രക്കാരെയാണ് കൊണ്ടുപോയത് . നവംബർ 25ന് മാത്രം പരമാവധി 1.31 ലക്ഷം യാത്രക്കാരാണ് മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്തത്. ലോക്ക് ഡൗൺ കഴിഞ്ഞ് ജൂണിൽ സർവീസുകൾ പുനരാരംഭിച്ചതിന് ശേഷം ജൂൺ 21 നും ഒക്ടോബർ 31 നും ഇടയിൽ മൊത്തം 1.02 കോടി ആളുകൾ മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെതിരെ കേസെടുത്തു.
മധുരൈ: പ്രായപൂർത്തിയാകാത്ത 16 വയസ്സുകാരിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയതിന് 25 കാരനായ യുവാവിനെതിരെ മധുരയിൽ കേസെടുത്തു. ആർ മഹാലിംഗത്തിനെയാണ് പോലീസ് തിരയുന്നത്. 2020 സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് കോയമ്പത്തൂരിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. പെണ്ണ്കുട്ടി ഗർഭിണിയാവുകയും മധുരയിൽ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പ്രസവിച്ച് രണ്ടര മാസത്തിന് ശേഷം പ്രതി തന്നെ വിട്ടിട്ടു പോയതിനെ തുടർന്നാണ് പെൺകുട്ടി പോലീസിൽ പരാതിയുമായി എത്തിയത്. പെൺകുട്ടിയുടെ കുടുംബത്തിനും ദമ്പതികളെ കുറിച്ച് അറിയാമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), പോക്‌സോ ആക്ട്,…
Read Moreകുരങ്ങ് ചത്തത് വിഷബാധയേറ്റതിനെ തുടർന്നെന്നു നാട്ടുകാർ സംശയിക്കുന്നു.
ബെംഗളൂരു: ജനവാസകേന്ദ്രമായ ബസവേശ്വര നഗറിൽ രണ്ട് കുരങ്ങുകൾ ചത്ത സംഭവത്തിൽ ബൃഹത് ബംഗളൂരു മഹാനഗരപാലികെയുടെ വനംവിഭാഗമാണ് പ്രശ്നം കൈകാര്യം ചെയ്യേണ്ടത് എന്ന് അവകാശപ്പെട്ട വനംവകുപ്പ് ജീവനക്കാരുടെ നിലപാടിനെ ചോദ്യം ചെയ്ത് താമസക്കാരും മൃഗസംരക്ഷണപ്രവർത്തകരും സംരക്ഷകരും രംഗത്തെത്തി ചത്ത കുരങ്ങുകളുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിലേക്ക് (IAHVB) അയക്കുന്നതിൽ ചൊവ്വാഴ്ച വൈകുന്നേരം വരെ വനംവകുപ്പ് ഇഴഞ്ഞുനീങ്ങുകയായിരുന്നെന്ന് മൃഗരക്ഷാപ്രവർത്തകരും മൃഗഡോക്ടർമാരും ആരോപിച്ചു. ഞായറാഴ്ച രണ്ട് കുരങ്ങുകൾ അലസമായി സഞ്ചരിക്കുന്നത് കണ്ടെ പ്രദേശവാസികൾ മൃഗ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.…
Read Moreഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി; സ്റ്റെനോഗ്രാഫറെ എസിബി അറസ്റ്റ് ചെയ്തു
ബെംഗളൂരു: മറ്റൊരു കൈക്കൂലി കേസിൽ മല്ലേശ്വരത്തെ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥയെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) പിടികൂടി. ബെസ്‌കോം കോൺട്രാക്ടേഴ്‌സ് അസോസിയേഷനിലെ അംഗം നൽകിയ പരാതിയെ തുടർന്നാണ് അതേ ഓഫീസിലെ സൂപ്രണ്ടിന്റെ പേരിൽ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അതേ ഓഫീസിലെ സൂപ്രണ്ടിന്റെ പേരിൽ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഉദ്യോഗസ്ഥയ്ക്കെതിരെ കേസ് എടുത്തത്. മീനാക്ഷി എന്ന ഉദ്യോഗസ്ഥയെയാണ് അറസ്റ്റ് ചെയ്തത്. കുറ്റാരോപിതയായ സ്റ്റെനോഗ്രാഫർ തിരഞ്ഞെടുപ്പ് ജോലികൾ ആരംഭിക്കാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായി എസിബി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ…
Read Moreപുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ ഇന്ന് മുതൽ ഓട്ടോ യാത്രകൾക്ക് ചിലവ് കൂടും.
ബെംഗളൂരു: ഓട്ടോറിക്ഷകളുടെ പുതുക്കിയ നിരക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ ബെംഗളൂരു നിവാസികൾക്ക് ഓട്ടോറിക്ഷ യാത്രയ്ക്കായി കൂടുതൽ ചിലവാക്കേണ്ടിവരും. നേരത്തെ 25 രൂപയായിരുന്ന 2 കിലോമീറ്റർ യാത്രയ്ക്ക് ഇപ്പോൾ മിനിമം നിരക്ക് 30 രൂപയാക്കി ഉയർത്തി, കർണാടക റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (കെആർടിഎ) ആണ് ഓട്ടോ റിക്ഷാ നിരക്ക് നിയന്ത്രിക്കുന്നത്. അധിക യാത്രാക്കൂലി കിലോമീറ്ററിന് 13 രൂപയിൽ നിന്ന് 15 രൂപയാക്കി. കൂടാതെ രാത്രി 10 മുതൽ പുലർച്ചെ 5 വരെയുള്ള നൈറ്റ് റൈഡുകളിൽ 50 ശതമാനം പ്രീമിയമുണ്ട്. 25 കിലോമീറ്റർ യാത്രയ്ക്കുള്ള പരമാവധി…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (01-12-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 322 റിപ്പോർട്ട് ചെയ്തു. 162 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.31% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 162 ആകെ ഡിസ്ചാര്‍ജ് : 2951654 ഇന്നത്തെ കേസുകള്‍ : 322 ആകെ ആക്റ്റീവ് കേസുകള്‍ : 6574 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38213 ആകെ പോസിറ്റീവ് കേസുകള്‍ : 2996470…
Read More91 വർഷം പഴക്കമുള്ള സംസ്ഥാന സർക്കാർ സ്‌കൂൾ തകർച്ചയുടെ വക്കിൽ
ബെംഗളൂരു: നഗരത്തിലെതന്നെ ഏറ്റവും പഴക്കംചെന്ന കെട്ടിടങ്ങളിലൊന്നായ അശോക്നഗറിലെ സർക്കാർ തമിഴ് ഹയർ പ്രൈമറി സ്‌കൂളിനോട് അധികൃതരുടെ അവഗണന ഇനിയും തുടർന്നാൽ കെട്ടിടം ഉടൻ നിലംപൊത്തിയേക്കാം. അടുത്തിടെ സ്‌കൂളിൽ പഠിക്കുന്ന ഏതാനും വിദ്യാർഥികളെ സമീപത്തെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയതോടെ സ്കൂൾ പരിസരം ആളൊഴിഞ്ഞ നിലയിലാണ്. സർക്കാരിന് യാതൊരു ചെലവുമില്ലാതെ കെട്ടിടം പുനഃസ്ഥാപിക്കാൻ മുന്നോട്ട് വന്ന ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജിന്റെ (ഇന്റച്ച്) നിർദ്ദേശം ശക്തമായ റിയൽ എസ്റ്റേറ്റ് ലോബി അട്ടിമറിക്കുമെന്ന് വൃത്തങ്ങൾ പറയുന്നത്. 15,500 ചതുരശ്ര അടി സ്ഥലത്താണ് സ്കൂൾ…
Read More