തന്നെ “തല” എന്ന് വിളിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും അജിത്ത്

AJITH

ചെന്നൈ: തല എന്നറിയപ്പെടുന്ന നടൻ അജിത് തന്റെ പിആർഒ സുരേഷ് ചന്ദ്ര മുഖേന ഒരു പത്രക്കുറിപ്പ് ഇറക്കി, അതായതു തന്നെ മറ്റു തലകെട്ടുകളോടെ വിളിക്കുന്നത് നിർത്താൻ എല്ലാവരോടും അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു പത്രക്കുറുപ്പ്.

വാസ്തവത്തിൽ, അജിത്ത് തന്റെ പേരിന് ഉപസർഗ്ഗങ്ങളൊന്നും ആവശ്യമില്ല, മറിച്ച് തന്നെ അജിത്, അജിത് കുമാർ അല്ലെങ്കിൽ എകെ എന്ന പേരിൽ മാത്രം അറിയപ്പെടാൻ ആഗ്രഹിക്കുന്നു എന്നും അറിയിച്ചു.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

പൊതുജനങ്ങളെയും മാധ്യമങ്ങളെയും യഥാർത്ഥ ആരാധകരെയും അഭിസംബോധന ചെയ്തുകൊണ്ട് അജിത്തിന്റെ കുറിപ്പ് ഇങ്ങനെ പറയുന്നു, “ഇനി മുതൽ അജിത്, അജിത് കുമാർ അല്ലെങ്കിൽ ജസ്റ്റ് എകെ എന്നല്ലാതെ “തല” അല്ലെങ്കിൽ മറ്റേതെങ്കിലും പ്രിഫിക്‌സ് എന്റെ പേരായി വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നും. നല്ല ആരോഗ്യം, സന്തോഷം, വിജയം, മനസ്സമാധാനം, സംതൃപ്തി എന്നിവ നിറഞ്ഞ മനോഹരമായ ഒരു ജീവിതം നിങ്ങൾക്കെല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. സ്നേഹം, അജിത്ത് എന്നും ഉൾകൊള്ളിച്ചു അദ്ദേഹം പ്രസ്‌താവന അവസാനിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
[masterslider id="10"]

Related posts